IndiaNEWS

4 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി:ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എ.ഇ. വിലക്കേര്‍പ്പെടുത്തി. ഡിസംബർ 25 ന് രാവിലെ 7.30 മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും (എൻസിഇഎംഎ) ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (ജിസിഎഎ) അറിയിച്ചു. 

 

അതേസമയം യു.എ.ഇയിൽ നിന്നുള്ള യാത്രക്കാരെ ഈ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഫ്ലൈറ്റ് സർവീസ് തുടരും. യു.എ.ഇ പൗരന്മാർ, അവരുടെ അടുത്ത ബന്ധുക്കൾ, നയതന്ത്ര ദൗത്യങ്ങളുമായി ബന്ധപ്പെട്ടവര്‍, യു.എ.ഇയും ഈ രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക പ്രതിനിധികൾ, ഗോൾഡൻ റെസിഡൻസ് ഉടമകൾ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Back to top button
error: