ക്രിസ്തുമസ് കരോളിന് നിയന്ത്രണം-എന്ന മംഗളം ദിനപത്രത്തിൽ ഡിസംബർ പതിനാറാം തീയതി വന്ന വാർത്ത തെറ്റിദ്ധാരണയും ആശയക്കുഴപ്പവും ഉണ്ടാക്കുന്നതാണെന്ന് കത്തോലിക്കാ സംഘടനയായ കാസ.
കോഴഞ്ചേരിയിലെ പള്ളികളിൽ നിന്ന് കരോളിന് അനുവാദം വാങ്ങാനായി ആറന്മുളയിലെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പോലിസ് അവർക്ക് നൽകിയ നിർദ്ദേശമാണ് മംഗളം ദിനപത്രം റിപ്പോർട്ട് ചെയ്തത് എന്നാൽ സ്ഥലവും സാഹചര്യവും വ്യക്തമാക്കാതെ പോലീസിന്റെ നിർദേശങ്ങൾ മാത്രം റിപ്പോർട്ട് ചെയ്തതാണ് സർക്കാരിന്റെ നിർദ്ദേശം എന്ന മട്ടിൽ വാർത്തകൾ പരക്കുകയും ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്തത്.
ഇതുസംബന്ധിച്ച് പോലീസിലും ബന്ധപ്പെട്ട വകുപ്പുകളിലും തിരക്കിയപ്പോഴാണ് യാതൊരു നിർദ്ദേശവും ഇത്തരത്തിൽ നൽകിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞത് , തുടർന്ന് മംഗളം ഓഫീസിൽ വിളിച്ചപ്പോഴാണ് കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചത്
എന്നാൽ കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ കരോളിനെ സംബന്ധിച്ച് നിയന്ത്രണങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു.അത് രാത്രി പന്ത്രണ്ടു മണി വരെ എന്നായിരുന്നു.ഇത് പത്തനംതിട്ട ജില്ലയിൽ മാത്രവുമാണ്.സത്യാവസ്ഥ ഇങ്ങനെയായിരിക്കെ മംഗളതിന്റെ ഈ ഹീനനടപടി എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
മംഗളം വാർത്ത ഓൺലൈൻ മീഡിയകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഇത് പരമാവധി പ്രചരിപ്പിച്ചിട്ടുമുണ്ട്.കത്തോ ലിക്ക സമുദായവുമായി മംഗളത്തിനുള്ള ചില നീരസങ്ങളാണ് ഇതിന് പിന്നിലെന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്.പോലീസ് പോലും നിഷേധിച്ചിരിക്കെ മംഗളം ഈ വാർത്ത തിരുത്താൻ പോലും ഇതുവരെ തയ്യാറായിട്ടില്ല. വ്യാജവാർത്തയ്ക്കെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുപോലും !