പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് കോടതി വിധി.ഇതിനു പുറമെ, 25,000 രൂപ കോടതി ചിലവായി കെട്ടിവയ്ക്കുകയും വേണം.പോലീസുകാരിക്കെതിരെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിര്‍ത്തുകയും പൊതുജനത്തോട് എങ്ങനെ പെരുമാറണം എന്നതിന് പരിശീലനം നല്‍കുകയും വേണം.ഹൈക്കോടതിയുടെതാണ് ഉത്തരവ്.
എട്ട് വയസുകാരിക്കെതിരെ പൊതുസമൂഹത്തിന്റെ മുന്നിൽ പിങ്ക് പോലീസ് നടത്തിയ അധിക്ഷേപത്തിന് എതിരെയായിരുന്നു കോടതിയുടെ ഈ വിധി.അതേസമയം പണം ആഗ്രഹിച്ചല്ല കേസുമായി മുന്നോട്ട് പോയതെന്ന് കുട്ടിയുടെ പിതാവ് ജയചന്ദ്രന് പ്രതികരിച്ചു.