
വിലക്കയറ്റം തടയാൻ ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ തെങ്കാശിയിലെ കർഷകരിൽ നിന്ന് തമിഴ്നാട് അഗ്രി മാർക്കറ്റിങ് വകുപ്പ് നിശ്ചയിക്കുന്ന മൊത്തവിലയ്ക്ക് പച്ചക്കറി സംഭരിക്കാനാകും.11മാസത്തേക്ക് പച്ചക്കറി സംഭരിക്കുന്നതിനുള്ള താൽക്കാലിക ധാരണാപത്രമാണ് കർഷകപ്രതിനിധികളുമായി ഒപ്പിട്ടിട്ടുള്ളത്. ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പച്ചക്കറികൾ സമിതികൾ തൊട്ടടുത്തദിവസം സംഭരിച്ച് നൽകണം. ഇതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി അടുത്തദിവസം തന്നെ കേരളത്തിലെത്തിക്കാനാണ് പദ്ധതി. പച്ചക്കറി വില കുതിച്ചുയർന്നതോടെയാണ് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിന് കൃഷിവകുപ്പ് നടപടിയെടുത്തത്.






