KeralaLead NewsNEWS

രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി; മൃതദേഹം പൊലീസ് അകമ്പടിയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക്

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാവിലെ ഏഴരയോടെ തുടങ്ങിയ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ 10.15നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് മൃതദേഹം പൊലീസ് അകമ്പടിയോടെ വിലാപയാത്രയായി ആലപ്പുഴയിലേക്ക് പുറപ്പെട്ടു. സേവാഭാരതിയുടെ ആംബുലന്‍സിലാണ് മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്.

ആലപ്പുഴ ജില്ലാ കോടതിക്കു മുന്നില്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിനു ശേഷം വലിയഴീക്കലിലെ കുടുംബവീട്ടിലെത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടത്തും. അതേസമയം, ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സമാധാന അന്തരീക്ഷം പുന:സ്ഥാപിക്കുന്നതിനായി ഇന്നു വൈകിട്ട് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേരാനിരുന്ന സര്‍വകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. രണ്‍ജീത് ശ്രീനിവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ അനാദരവ് കാട്ടിയെന്നാരോപിച്ച് ബിജെപി സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് യോഗം മാറ്റിയത്.

Back to top button
error: