നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്.അകാല വാർധക്യം തടയാനും കാൻസറിനെ പ്രതിരോധിക്കാനും വരെ ശേഷിയുണ്ട് ഇതിന്.വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് വാഴക്കൂമ്പ്.രോഗപ്രതിരോധ ശേഷി നൽകുന്ന ആന്റി ഓക്സിഡന്റുകളും പോളി ഫെനോളുകളും വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്.അതേപോലെ പ്രമേ ഹ രോഗം നിയന്ത്രിക്കാൻ വളരെ നല്ലൊരു മാർഗം കൂടിയാണ് വാഴക്കൂമ്പ്.
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും വാഴക്കൂമ്പ് ഏറെ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് വാഴക്കൂമ്പ് പാചകം ചെയ്തു നൽകുന്നത് വിളർച്ച തടയാൻ സഹായിക്കും.വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാൻ ഏറ്റവും ഫലപ്രദമാണ്.അതേപോലെ ഉദരസംബന്ധമായ എല്ലാ അസുഖങ്ങൾക്കും മികച്ചൊരു മരുന്നാണ് വാഴക്കൂമ്പ്..