IndiaNEWS

സ്റ്റാലിന്റെ നൂറ്റി നാൽപത്തി മൂന്നാമത് ജൻമദിനം

“തൂകുക, കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിന്‍!
– മഹാകവി വള്ളത്തോൾ
‘സമാധാനത്തിനു വേണ്ടി നിലകൊണ്ട യോദ്ധാവാണ് സ്റ്റാലിൻ’
– ജവഹർലാൽ നഹ്റു
സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പാതയോരത്തിരുന്ന് ഒരു പടുവൃദ്ധന്‍ സ്റ്റാലിന്‍റെ ചിത്രമുള്ള കലണ്ടറുകള്‍ വില്‍ക്കുന്നത് കാണുന്നു. ആ വൃദ്ധന്‍റെ സമീപത്തു ചെന്ന് സ്റ്റാലിനെക്കുറിച്ച് കേട്ടിട്ടുള്ള ക്രൂരതയുടെ കഥകളെപ്പറ്റി ചോദിച്ചു. പെട്ടെന്ന് ക്ഷുഭിതനായി പൊട്ടിത്തെറിച്ച ആ വൃദ്ധന്‍ കയ്യില്‍ സ്റ്റാലിന്‍റെ ചിത്രവുമായി ഇരുന്നിടത്തുനിന്നും ചാടിയെണീറ്റ് പറഞ്ഞു:
“നിങ്ങള്‍ക്കറിയില്ല…. മരം കോച്ചുന്ന തണുപ്പത്ത് വൈദ്യുതിയില്ലാതെ, കഴിക്കാന്‍ ഒരു കഷണം റൊട്ടിയില്ലാതെ ഞങ്ങള്‍ നരകിച്ച ആ കാലം. നാസികളുടെ കയ്യില്‍ നിന്ന് ഞങ്ങളെയും രാജ്യത്തെയും രക്ഷിച്ചത് ഈ മനുഷ്യനാണ്’. അതു പറയുമ്പോള്‍ ആ വൃദ്ധന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
– ഒ എൻ വി
“പ്രതീക്ഷയുടെ ഈ മണ്ണില്‍ നിന്നും നാളെ ഞാന്‍ വിടവാങ്ങുകയാണ്, നിരാശയുടെ പടിഞ്ഞാറന്‍ രാജ്യത്തേയ്ക്ക്”. “രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ ഭീമനാണ് സ്റ്റാലിന്‍, മറ്റുള്ളവരാകട്ടെ പിഗ്മികളും”
– ജോർജ് ബർണാഡ് ഷാ
ഒന്നാം പഞ്ചവത്സര പദ്ധതി തുടങ്ങിയ കാലത്ത് സ്‌റ്റാലിന്‍ ചെയ്ത ഒരു പ്രസംഗമുണ്ട്: ” നമുക്ക് കുറച്ചേ സമയമുള്ളു, നമ്മെ നശിപ്പിക്കുന്നതിനുവേണ്ടി ഇവര്‍ വേലയെടുത്തുകൊണ്ടിരിക്കുകയാണ്.’‘ ഹിറ്റ്ലര്‍ ചെയ്യുന്നത്, ഹിറ്റ്ലര്‍ക്ക് പിന്നില്‍നിന്ന് സഹായം ചെയ്യുന്നത് അതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് സ്‌റ്റാലിന്‍ പറഞ്ഞു: “നമ്മുടെ വ്യവസായവല്‍ക്കരണം, നമ്മുടെ സാമ്പത്തിക പുരോഗതി, ഒരു പത്തുകൊല്ലത്തിനിടക്ക് സാധിച്ചിട്ടില്ലെങ്കില്‍, നമ്മെ അവര്‍ തകര്‍ക്കും” ആ പത്തുകൊല്ലം കൊണ്ടാണ് സ്‌റ്റാലിന്‍ അത് സാധിച്ചത്. അത് സാധിച്ചതിന്റെ ഫലമായാണ് നാസിപ്പട്ടാളത്തെ തുരത്തിയോടിക്കാന്‍ കഴിഞ്ഞത്. ഇത് സ്‌റ്റാലിന്റെ നേട്ടമാണ്.
– സ. ഇ എം എസ്
1956ലെ പാര്‍ടി കോണ്‍ഗ്രസില്‍ നിഖിതാ ക്രൂഷ്ചേവ് എടുത്ത നിലപാടുകള്‍ക്ക് ശേഷം സ്റ്റാലിനെ വിമര്‍ശിക്കുക എന്നത് സാര്‍ത്രിനെ പോലുള്ള പാശ്ചാത്യ ബുദ്ധിജീവികള്‍ക്കും എഴുത്തുകാര്‍ക്കും ഇടയില്‍ ഒരു അനിവാര്യതയായിത്തീര്‍ന്നു. നമ്മുടെ ഭാഷയിലും ഈ അടുത്ത കാലംവരെ ഏതു പ്രഭാഷണങ്ങളിലും സംവാദങ്ങളിലും സ്റ്റാലിന്‍ വിമര്‍ശനം ഒഴിവാക്കാന്‍ കഴിയാത്ത ഒരു ചേരുവയായിരുന്നു. ഇപ്പോഴും ചിലര്‍ അങ്ങനെ ചെയ്തുവരുന്നുണ്ട്. മാര്‍ക്സിനെ കഠിനമായി വിമര്‍ശിച്ച ആല്‍ത്തൂസര്‍ ഒരിക്കല്‍ പറഞ്ഞത് താന്‍ മാര്‍ക്സിലേക്കു തിരിച്ചുപോകുന്നുവെന്നാണ്. താന്‍ ഫ്രോയിഡിലേക്കു തിരിച്ചു പോകുകയാണെന്ന് ഴാക്ക് ലക്കാനും പറയുകയുണ്ടായി. അങ്ങനെ ഒരുപക്ഷേ നമ്മളും പറഞ്ഞേക്കാം, നമുക്ക് സ്റ്റാലിനിലേക്കു മടങ്ങിപ്പോകാമെന്ന്.
– എം മുകുന്ദൻ
“എന്‍റെ മരണാനന്തരം എന്താണ് സംഭവിയ്ക്കുകയെന്നു പറയാമോ? നിശ്ചയമായും എനിക്കറിയാം. എന്‍റെ ശവകുടീരത്തിനുമേല്‍ നുണകളുടെ ഒരു വന്‍കൂമ്പാരം കുമിഞ്ഞുകൂടുമെന്ന്. പക്ഷേ ചരിത്രത്തില്‍ ആഞ്ഞുവീശുന്ന സത്യത്തിന്‍റെ കാറ്റില്‍ ആ നുണകളുടെ കൂമ്പാരം തകര്‍ന്നു പോവുക തന്നെ ചെയ്യും.”
സ. സ്റ്റാലിൻ (മൊളോട്ടോവുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്)
ജെ വി സ്റ്റാലിന്റെ 143 മത് ജന്മദിനം ഇന്നായിരുന്നു  !!

Back to top button
error: