NEWS

തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ കൃഷ്ണപ്രിയ വിട പറഞ്ഞു

ഇന്ന് രാവിലെ തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ച് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോൾ നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  ഏറെ നാളുകളായി ഈ പെൺകുട്ടിയെ ഇയാൾ ശല്യം ചെയ്തിരുന്നു

കോഴിക്കോട്:  തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്ണപ്രിയയെയാണ് മരിച്ചത്. കൃഷ്ണപ്രിയയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തിക്കോടി പളളിത്താഴം സ്വദേശി നന്ദു അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികില്‍സയിലാണ്.
കൃഷ്ണപ്രിയയെ നന്ദു ഏറെ നാളുകളായി ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Signature-ad

രാവിലെ 9.50ന് തിക്കൊടി പഞ്ചായത്ത് ഓഫീസിന് മുന്നിലായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലേക്ക് കൃഷ്ണപ്രിയ ജോലിക്ക് കയറാനൊരുങ്ങുമ്പോഴാണ് നന്ദു തട‍ഞ്ഞു നിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച മു​ൻ​പാ​ണ് കൃഷ്ണപ്രിയ പ​ഞ്ചാ​യ​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​യ​ത്. ഇ​വ​ർ പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ട്രോ​ൾ ഒ​ഴി​ച്ച് യു​വ​തി​യെ തീ​കൊ​ളു​ത്തി​യ​ ശേഷം ഇയാൾ സ്വന്തം ശരീരത്തിൽ പെട്രോൾ ഒഴിക്കുകയായിരുന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

കൊ​യി​ലാ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ആദ്യം ഇ​രുവരെയും  പ്ര​വേ​ശി​പ്പി​ച്ച​ത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

Back to top button
error: