IndiaNEWS

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ.ഹൈക്കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചത്.
വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.വിഷയത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ തങ്ങളുടെ ഈ നിലപാട് വ്യക്തമാക്കിയത്.

Back to top button
error: