മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുൻ വൈദ്യുതി മന്ത്രി എംഎം മണി.ഏരിയ സമ്മേളനങ്ങളില്‍ രാജേന്ദ്രൻ പങ്കെടുക്കാത്തതാണ് മണിയാശാനെ ചൊടിപ്പിച്ചത്.ഇങ്ങനെ പോയാൽ പാര്‍ട്ടിയില്‍ തുടരാനാകില്ലന്നും എംഎം മണി പറഞ്ഞു.
രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ പരാമര്‍ശം.
രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?.എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഈ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് സംഘടനാ വിരുദ്ധമാണ്.സമ്മേളനത്തില്‍ വരാതിരുന്നതു കൊണ്ട് അദ്ദേഹത്തിന് മുന്നോട്ടുപോകാനാവില്ല. അയാളെ നമ്മള്‍ എന്തിനാണ് ചുമക്കുന്നതെന്നും മണി ചോദിച്ചു.