തിരുവനന്തപുരം:ഐടി മേഖലയിൽ
കോവിഡ് പ്രതിസന്ധിയിലും നേട്ടംകൊയ്ത് സംസ്ഥാനം. 2020-–-21 സാമ്പത്തികവർഷം തിരുവനന്തപുരം ടെക്‌നോപാർക് 8501 കോടി രൂപയുടെ സോഫ്‌റ്റ്‌വയർ കയറ്റുമതിയാണ് ചെയ്തത്.മുൻ വർഷത്തെ അപേക്ഷിച്ച് 7.7 ശതമാനം വർധന. 2019–-20 വർഷം 7890 കോടി രൂപയായിരുന്നു കയറ്റുമതിവരുമാനം. അടിസ്ഥാനസൗകര്യ വികസനത്തിലും മികച്ച മുന്നേറ്റമാണ് തിരുവനന്തപുരം ടെക്നോപാർക്കിന്റേത്.ഐടി സ്‌പെയ്‌സ് 10 ദശലക്ഷം ചതുരശ്ര അടി എന്ന നാഴികക്കല്ല് പിന്നിട്ടു.ഇതോടെ കൂടുതൽ കമ്പനികളും ജീവനക്കാരും ഇവിടെ വർധിച്ചു.നിലവിൽ 460 കമ്പനികളിയിലായി 63,000 ജീവനക്കാരാണ് ഇവിടെ ഉള്ളത്.