രാജ്യത്ത് 24 മണിക്കൂറിനിടെ 5,784 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 252 മരണം സ്ഥിരീകരിച്ചു. 7995 പേര്‍ രോഗമുക്തി നേടി. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കടുപ്പിക്കും.
രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അധിക ഡോസ് നല്‍കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.
പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാത്രികാല കര്‍ഫ്യൂ, വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം, തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.