IndiaNEWS

മൂന്നു വിവാഹബന്ധങ്ങളിലും കുട്ടികളില്ലാതിരുന്നതോടെ 13-കാരിയെ കല്യാണം കഴിച്ച സർക്കാർ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ: മൂന്നു വിവാഹബന്ധങ്ങളിലും കുട്ടികളില്ലാതിരുന്നതോടെ 13-കാരിയെ കല്യാണം കഴിച്ച സർക്കാർ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു.തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലെ ജയംകൊണ്ടത്താണ് സംഭവം. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവർ പെരിയകറുക്കൈ സ്വദേശി ആർ. രാധാകൃഷ്ണൻ (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെൺകുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം   പോലീസ് അറസ്റ്റുചെയ്തു.രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു.
പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.പിടിയിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Back to top button
error: