രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അട്ടിമറി സംശയം പ്രകടിപ്പിച്ച് ബിജെപി ബൗദ്ധിക സെല്‍ കേരളാ കണ്‍വീനര്‍ ടിജി മോഹന്‍ദാസ്.ജനറല്‍ ബിപിന്‍ റാവത്തിന്റെത് ഒരു സാധാരണ മരണമാണെന്ന് താൻ കരുതുന്നില്ലെന്നും ടിജി മോഹന്‍ദാസ് പറഞ്ഞു.
”മൈനസ് 25- 30വരെ കഠിനമായ ഡിഗ്രി തണുപ്പുള്ള, അസാമാന്യമായ മഞ്ഞുളള, ഐസ്ക്രീമില് വീണാല്‍ പുതഞ്ഞ് പോകുന്നത് പോലെ മനുഷ്യന് പുതഞ്ഞ് പോവുകയും, നിരന്തരമായി മഞ്ഞുമലകള്‍ ഇടിഞ്ഞ് വീഴുകയുമെല്ലാം ചെയ്യുന്ന ഹിമാലയത്തില്‍, സിയാച്ചിന്‍ മലനിരകളിലുമെല്ലാം പറക്കുന്ന ഹെലികോപ്റ്ററുകളും യുദ്ധം ചെയ്യുന്ന പട്ടാളക്കാരുമെല്ലാമാണ് നമ്മുടേത്..
അങ്ങിനെയുള്ള അവര്‍ക്ക് ഊട്ടിയിലെ മല എന്നൊക്കെ പറഞ്ഞാല്‍ കുട്ടിക്കളിയാണ്. അവിടെ ഒരു ഹെലികോപ്റ്റര്‍, അതും മൂന്ന് സേനാ മേധാവികളേയും കോഡിനേറ്റ് ചെയ്യുന്ന അത്രയ്ക്ക് ഉന്നതനായ പട്ടാളക്കാരനായ ജനറല്‍ ബിപിന്‍ റാവത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുക എന്ന് പറഞ്ഞാല്‍ അത് അചിന്ത്യമാണ്. അതുകൊണ്ടുതന്നെ ഉറപ്പായും അട്ടിമറിയുണ്ട്” ടിജി മോഹന്‍ദാസ് പറയുന്നു.