കരസേന മേധാവി ജനറല്‍ എം.എം.നരവനെ ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായേക്കും. നിവലിലെ സേനാ വിഭാഗങ്ങളില്‍ എം.എം. നരവനെയാണ് ഏറ്റവും സീനിയര്‍. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
അതേസമയം, കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്കാരം ഇന്ന് നടക്കും. ഡല്‍ഹിയില്‍ നിന്നും മൃതദേഹം രാവിലെ 11ന് സുലൂര്‍ വ്യോമ താവളത്തിലെത്തിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിന് ജന്മനാടായ തൃശൂര്‍ പൊന്നൂക്കരയിലേക്ക് കൊണ്ടുവരും.
പ്രദീപ് പഠിച്ച പുത്തൂർ ജിവിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ചശേഷമാകും മൃതദേഹം വീട്ടിലേക്കുകൊണ്ടുപോകുക. പൊതുദർശനത്തിനുശേഷം 5.30ഓടെ മൃതദേഹം വീട്ടിലെത്തിച്ചു വീട്ടുവളപ്പിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.