KeralaNEWS

​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച മ​ഹീ​ന്ദ്ര ഥാ​ര്‍ ലേ​ലത്തിന്

​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച മ​ഹീ​ന്ദ്ര ഥാ​ര്‍ ലേ​ലം ചെ​യ്യാ​ന്‍ തീ​രു​മാ​നം. ഥാ​ര്‍ എ​സ്‌​യു​വി ലേ​ല​ത്തി​ന് വ​യ്ക്കാ​ന്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു. പ​തി​നെ​ട്ടാം തീ​യ​തി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ലേ​ലം ന​ട​ത്തു​ക.

മ​ഹീ​ന്ദ്ര​യു​ടെ ലൈ​ഫ് സ്‌​റ്റൈ​ല്‍ എ​സ്‌​യു​വി ഥാ​ര്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. ലി​മി​റ്റ​ഡ് എ​ഡി​ഷ​ന്‍ പ​തി​പ്പാ​ണ് കാ​ണി​ക്ക​യാ​യി മ​ഹീ​ന്ദ്ര സ​മ​ര്‍​പ്പി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ഹീ​ന്ദ്ര ആ​ന്‍​ഡ് മ​ഹീ​ന്ദ്ര ലി​മി​റ്റ​ഡ് ഗ്ലോ​ബ​ല്‍ പ്രോ​ഡ​ക്ട് ഡെ​വ​ല​പ്പ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ആ​ര്‍ വേ​ലു​സ്വാ​മി, ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ കെ.​ബി മോ​ഹ​ന്‍​ദാ​സി​ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Back to top button
error: