KeralaNEWS

റെക്കാർഡ് വൈദ്യുതി ഉൽപ്പാദനവുമായി മൂലമറ്റം പവർഹൗസ്

ടുക്കി: നവംബറിൽ 50 കോടി യൂണിറ്റിന്റെ റെക്കാർഡ് വൈദ്യുതി ഉൽപ്പാദനവുമായി മൂലമറ്റം പവർഹൗസ്.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർ‍ഹൗസിൽ നവംബറിലെ വൈദ്യുത ഉൽപ്പാദനം സർവ്വകാല റെക്കോർഡാണ്. 501.8 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നവംബറിൽ ഉൽപ്പാദിപ്പിച്ചത്. സാധാരണയായി കൂടുതൽ ഉൽപ്പാദനം നടക്കുന്ന വേനൽക്കാലത്തുപോലും പരമാവധി 450 ദശലക്ഷം യൂണിറ്റ് വരെയാണ് ഉത്പാദിപ്പിക്കാറുള്ളത്.
130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകൾ‍ പരമാവധി പ്രവർ‍ത്തിപ്പിച്ചാൽ‍ 18.72 ദശലക്ഷം യൂണിറ്റാണ് ഒരു ദിവസം ഉത്പാദിപ്പിക്കാനാകുക.തുടർച്ചയായ മഴ മൂലം അണക്കെട്ടിൽ ജലനിരപ്പ് താഴാതെ നിന്നതും രാജ്യത്തെ വൈദ്യുതി ക്ഷാമവുമാണ് ഉത്പാദനം കൂട്ടാൻ കാരണം.

Back to top button
error: