IndiaNEWS

കുഞ്ഞിന് ബോർഡർ എന്ന് പേരിട്ട് പാക്കിസ്ഥാൻ ദമ്പതികൾ

ല..മല.. കുഞ്ഞിന്റെ പേര് മല…! മിന്നാരം സിനിമയിൽ മണിയൻപിള്ള രാജു വിളിച്ചുകൂവുന്നത് ഓർമ്മ വരുന്നില്ലേ.ഇത് പക്ഷെ അങ്ങനെയല്ല കേട്ടോ.ഇന്തോ-പാക് അതിര്‍ത്തിയായ  അട്ടാരിയിൽ  പ്രസവിച്ച തങ്ങളുടെ കുഞ്ഞിന് ‘ ബോര്‍ഡര്‍’ എന്ന് പേരിട്ടത് പാകിസ്താനി ദമ്പതികളായ നിംബു ബായിയും ബാലം റാമുമാണ്. ഡിസംബര്‍ 2നാണ് യുവതിയുടെ പ്രസവം നടന്നത്.മറ്റ് 97 പാകിസ്താന്‍കാര്‍ക്കൊപ്പം കഴിഞ്ഞ 71 ദിവസമായി അട്ടാരി  അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍.പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിൽ നിന്നുള്ളവരാണ് നിംബു ബായിയും ബാലം റാമും.
ലോക്ഡൌണിന് മുന്‍പ് ബന്ധുക്കളെ കാണുന്നതിനും തീർത്ഥാടനത്തിനായി ഇന്ത്യയിലെത്തിയ 98 പൗരന്മാർക്കും ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞില്ലെന്ന് ബാലം റാം പറഞ്ഞു. ഇതില്‍ 46 പേരും കുട്ടികളാണ്. ഇക്കൂട്ടത്തില്‍ ആറു പേരും ഇന്ത്യയിൽ ജനിച്ചവരും ഒരു വയസിൽ താഴെയുള്ളവരുമാണ്. ബാലം റാമിനൊപ്പമുള്ള ലഗ്യ റാം 2020ല്‍ ജോധ്പൂരില്‍ വച്ചു ജനിച്ച തന്‍റെ കുഞ്ഞിന് ഭാരത് എന്നാണ് പേരു നല്‍കിയത്.

Back to top button
error: