ബംഗളൂരു: 14 വയസുകാരനായ അനന്തരവനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സ്ത്രീയ്ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
ബംഗളൂരു സ്വദേശിനിയായ സ്ത്രീ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന തന്റെ അനന്തരവനെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെത്തുടർന്ന് ബഞ്ചാര ഹില്‍സ് പോലീസാണ് കേസെടുത്തത്.
ഇതിനു പുറമെ ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി. റെക്കോര്‍ഡ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പിന്നീട് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുന്നതിനായി ആണ്‍കുട്ടി തന്റെ അമ്മയുടെ ആഭരണങ്ങളും ആറു ലക്ഷം രൂപയും മോഷ്ടിച്ച് കുറ്റാരോപിതയായ സ്ത്രീയ്ക്ക് നൽകിയതോടെയാണ് വിവരം പുറത്ത് അറിയുന്നത്.ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ആണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു ഇത്.
Tags
Rape Bengaluru