NEWS

“പി എം മോഡി ” മുതലാളിക്ക് കുരുക്ക് ,ബിജെപി ആംഗിൾ അന്വേഷിക്കണമെന്ന് കോൺഗ്രസ്

സുശാന്ത് സിങ് രാജ്പുത്ത് കേസിൽ നിർണായക വഴിത്തിരിവ് .അന്വേഷണത്തിൽ ബിജെപി ആംഗിളും .

സുശാന്ത് സിങ് രാജ്പുത്തിന്റെ സംശയാസ്പദ മരണത്തിൽ പി എം മോഡി എന്ന ചിത്രത്തിന്റെ നിർമാതാവ് സന്ദീപ് സിങ്ങിലേക്കും അന്വേഷണം വേണമെന്ന് ആവശ്യം .താൻ ഇക്കാര്യം രേഖാമൂലം സി ബി ഐയോട് ആവശ്യപ്പെടുമെന്നു മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി .സന്ദീപ് സിങ്ങിനെതിരെ അന്വേഷണം വേണമെന്ന് തനിക്ക് നിരവധി കോണുകളിൽ നിന്ന് ആവശ്യം ലഭിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി .

Signature-ad

“പി എം മോഡി എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സിങ്ങിലേക്കും ബിജെപിയിലേക്കും അന്വേഷണം പോകണമെന്ന് നിരവധി കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ട് .ബോളിവുഡും ലഹരി മരുന്ന് മാഫിയയും തമ്മിലുള്ള ബന്ധം ഇതിൽ നിന്ന് വ്യക്തമാകും .ഞാനിക്കാര്യം രേഖാമൂലം സിബിഐയെ അറിയിക്കും .”അനിൽ ദേശ്‌മുഖ് പറഞ്ഞു .

“ഇതൊരു ഗൗരവകരമായ കാര്യമാണ് .ഇതിൽ ഒരു ബിജെപി ആംഗിൾ ഉണ്ട് .സി ബി ഐ ഇത് അന്വേഷിക്കുമെന്ന് കരുതുന്നു .” കോൺഗ്രസ്സ് വക്താവ് സച്ചിൻ സാവന്ത് ട്വീറ്റ് ചെയ്തു .

“സി ബി ഐ അന്വേഷണത്തിന് തിടുക്കം എന്തായിരുന്നു ?നിരവധി പ്രൊഡ്യൂസര്മാര് ബോളിവുഡിൽ ഉണ്ടായിട്ടും എന്ത് കൊണ്ട് പി എം മോഡി എന്ന ചിത്രം എടുക്കാൻ സന്ദീപ് സിംഗിനെ തെരഞ്ഞെടുത്തു ?”സാവന്ത് ചോദിക്കുന്നു .

“ബോളിവുഡും ലഹരി മരുന്ന് മാഫിയയും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണം .”സാവന്ത് ആവശ്യപ്പെട്ടു .

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോക്ക് കത്തെഴുതിയതോടെയാണ് സുശാന്ത് സിങ് രാജ്പുത്ത് കേസിൽ ലഹരി മരുന്ന് മാഫിയയുടെ ബന്ധം വെളിച്ചത്ത് വരുന്നത് .സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് സന്ദേശങ്ങളിൽ നിന്നാണ് ലഹരി മരുന്ന് മാഫിയ സ്ഥിരമായി സുശാന്തിനും റിയക്കും മയക്കുമരുന്ന് എത്തിച്ചിരുന്നു എന്ന സൂചന ലഭിച്ചത് .

Back to top button
error: