KeralaNEWS

55 കാരനായ കാമുകനെ പറ്റിച്ച് സ്വർണ്ണവും പണവുമായി കാമുകി മുങ്ങി 

 

55 കാരനായ കാമുകനെ പറ്റിച്ച് സ്വർണ്ണവും പണവുമായി 48 കാരിയായ കാമുകി മുങ്ങി.സംഭവം ആലുവയിലെ ബിനാനിപുരത്താണ്.ഇടുക്കി സ്വദേശിയായ 55 കാരന്‍ വീട്ടുകാരുമായി അകന്ന്  ഏറെനാളായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.ഇതിനിടയിലാണ് 48 കാരിയെ പരിചയപ്പെടുന്നതും കൂടെക്കൂട്ടുന്നതും.രണ്ടു കുട്ടികളുടെ മാതാവായ ഇവരും ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന കാമുകൻ രാവിലെ ഉണര്‍ന്നപ്പോളാണ് കാമുകി വീട്ടിൽ ഇല്ലെന്നറിഞ്ഞത്.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പണവും സ്വർണവും നഷ്ടപ്പെട്ട കാര്യം മനസ്സിലായത്.തുടർന്ന് പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കാമുകിയെ പോലീസ് അറസ്റ്റ് ചെയ്തു.എന്നാൽ നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ കിട്ടിയതോടെ കേസ് വേണ്ടാ എന്ന നിലപാടായിരുന്നു കാമുകന്റേത്.

Back to top button
error: