IndiaNEWS

ഔര്‍ ലേഡി ഓഫ് അറേബ്യ ദേവാലയ വെഞ്ചരിപ്പ് ഡിസംബര്‍ 10ന്

ഹ്റിനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പരിശുദ്ധ കന്യകാ മാതാവിന്റെ നാമധേയത്തിലുള്ള ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രല്‍ ദേവാലയം ഡിസംബര്‍ 10-ന് കൂദാശ ചെയ്യും.  വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കുക. വെഞ്ചരിപ്പിന്റെ തലേദിവസമായ ഡിസംബര്‍ 9ന് ബഹ്റിന്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ ദേവാലയത്തിന്റെ പൊതു ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.രാജാവ് സമ്മാനമായി നല്‍കിയ ഭൂമിയിലാണ്  2,500-ഓളം ആളുകളെ ഉള്‍കൊള്ളുവാന്‍ ശേഷിയുള്ള ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അന്തരിച്ച വടക്കന്‍ അറേബ്യയുടെ അപ്പസ്തോലിക് വികാര്‍ ആയിരുന്ന കാമിലിയോ ബല്ലിന്‍ മെത്രാന്റെ സ്വപ്നമാണ് ഇതോടെ പൂര്‍ത്തിയാകുന്നത്.
പരിശുദ്ധ കന്യകാമാതാവിന്റെ ബഹുവര്‍ണ്ണത്തിലുള്ള രൂപമായിരിക്കും ദേവാലയത്തിലെ പ്രധാന ആകര്‍ഷണം.തലസ്ഥാനമായ മനാമയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ചെറു മുനിസിപ്പാലിറ്റിയായ അവാലിയിലാണ് ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്.ഏതാണ്ട് 95,000 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു കെട്ടിട സമുച്ചയത്തിന്റെ ഭാഗമായിട്ടാണ് ഔര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിന്റെ നിര്‍മ്മാണം.

Back to top button
error: