NEWS

ആനപ്രേമികളുടെ വാത്സല്യഭാജനം മാസ്റ്റർ ടിന്റുമോൻ എന്ന മംഗലാംകുന്ന് രാജൻ ചരിഞ്ഞു, വിട പറഞ്ഞത് ആനകളിലെ അപൂർവ ജന്മത്തിനുടമ

ഉൽസവ പറമ്പുകളിലെ താരമാണ് മംഗലാംകുന്ന് രാജൻ. നോട്ടത്തിൽ പിന്നിലേക്ക് വളഞ്ഞ് നിൽക്കുന്ന കൊമ്പാണ് പ്രത്യേകത. കീത്താപള്ളി രാജൻ എന്നായിരുന്നു പഴയ പേര്, ഗുരിജിയിൽ ഗണപതി എന്നും വിളിച്ചിരുന്നു. ആസാം സ്വദേശിയാണ്. കോട്ടയം ശങ്കരപിള്ളയുടെ ഉടമസ്ഥതയിൽ നിന്നാണ് കീത്താപ്പള്ളിയിലെത്തിയത്

തൃശൂർ: ഗജരാജൻ മംഗലാംകുന്ന് രാജൻ (60) ചരിഞ്ഞു. ആനപ്രേമകൾക്കിടയിൽ ടിന്റുമോൻ എന്ന് വിളിപ്പേരാണ് മംഗലാംകുന്ന് രാജനുള്ളത്.
ആനകളിലെ അപൂർവ ജന്മമെന്നാണ് മംഗലാംകുന്ന് രാജനെ വിശേഷിപ്പിച്ചിരുന്നത്. നോട്ടത്തിൽ പിന്നിലേക്ക് വളഞ്ഞ് നിൽക്കുന്ന കൊമ്പാണ് പ്രത്യേകത. മംഗലാംകുന്ന് ആനത്തറവാട്ടിലെ അടുത്തിടെ ചരിയുന്ന മൂന്നാമത്തെ ആനയാണ് രാജൻ. കീത്താപള്ളി രാജൻ എന്നായിരുന്നു പഴയ പേര്, അതുപോലെ ഗുരിജിയിൽ ഗണപതി എന്ന പേരിലും അറിഞ്ഞിരുന്നു. നാടൻ ആനയാണെന്ന് തോന്നിപ്പിക്കുമെങ്കിലും ആസാം സ്വദേശിയാണ്. കോട്ടയം ശങ്കരപിള്ളയുടെ ഉടമസ്ഥതയിൽ നിന്നുമാണ് കീത്താപ്പള്ളിയിലെത്തുന്നത്. കേരളത്തിലെ ഉൽസവ പറമ്പുകളിലെ താരമാണെങ്കിലും വലിയ ആരാധാക കൂട്ടായ്മയൊന്നുമില്ല രാജന്. വികൃതിയായതിനാലാണ് ടിന്റുമോൻ എന്ന പേരും വന്നത്.

Back to top button
error: