IndiaLead NewsNEWS

യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ എയര്‍ കാര്‍ഗോ വഴി 42 കോടിയുടെ സ്വര്‍ണം കടത്തി

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്‍.ഐ) ഡല്‍ഹിയിലും ഗുരുഗ്രാമിലുമായി നടത്തിയ റെയ്ഡില്‍ 85 കിലോ സ്വര്‍ണം പിടിച്ചെടുത്തു. യന്ത്രഭാഗങ്ങളുടെ രൂപത്തില്‍ ഹോങ്കോങ്ങില്‍ നിന്ന് എയര്‍ കാര്‍ഗോ വഴി കടത്തിയ 42 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് വിദേശികളെയും ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു. രണ്ട് ദക്ഷിണകൊറിയന്‍ സ്വദേശികളും ചൈന, തായ്വാന്‍ സ്വദേശികളുമാണ് അറസ്റ്റിലായിട്ടുള്ളത്. യന്ത്രഭാഗങ്ങളുടെ രൂപത്തിലെത്തിച്ച സ്വര്‍ണം പിന്നീട് ഉരുക്കി വിവിധ ആകൃതികളിലാക്കിയാണ് പ്രാദേശിക വിപണിയില്‍ എത്തിച്ചിരുന്നത്.

Back to top button
error: