IndiaLead NewsNEWS

24 മണിക്കൂറിനിടെ 10,302 കോവിഡ് കേസുകള്‍; 267 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 10,302 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,44,99,925 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 267 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,65,349 ആയി ഉയര്‍ന്നു.

ഒറ്റദിവസത്തിനിടെ 11,787 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,39,09,708 പേര്‍ ആകെ രോഗമുക്തി നേടി. നിലവില്‍ 1,24,868 പേര്‍ ചികിത്സയിലാണ്. 63,05,75,279 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,15,79,69,274 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

Back to top button
error: