Breaking NewsKeralaLead NewsNEWS

‘പ്രതിഷേധക്കാർ പഠന ക്യാമ്പിന്റെ തിരക്കിൽ’!! എസ്എഫ്ഐ സമരം കൃത്യം 11 മണിക്ക് കോട്ടയം എസ്പി ഓഫിസിനുമുന്നിലെത്തും…സമരം തടയാൻ കോട്ടയം എസ്പി ഓഫീസിനു മുന്നിൽ വൻ സജ്ജീകരണങ്ങൾ, 10.30 മുതൽ ബാരിക്കേഡുകൾ നിരത്തി ഗതാഗതം പൂർണമായും തടഞ്ഞു, വാഹനങ്ങൾ വഴിതിരിച്ചുവി‌ട്ടു!! ഒരു മണിയായിട്ടും സമരമെത്തിയില്ല, അന്വേഷിച്ചപ്പോഴാ അറിയുന്നത് സമരം ചെയ്യാൻ ആളില്ലാത്തതിനാൽ മാറ്റിവച്ചുവെന്ന്

കോട്ടയം: ജില്ലയിൽ എസ്എഫ്‌ഐ പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് സമരം ചെയ്യാൻ ആളില്ലാത്തതിനെത്തുടർന്ന് മാറ്റിവെച്ചു. കഴിഞ്ഞ ദിവസം കേരള യൂണിവേഴ്‌സിറ്റിയിലെ വിജയാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പ്രതിഷേധിച്ചാണ് കോട്ടയം എസ്പി ഓഫിസിനു മുന്നിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് മാർച്ച് പ്രഖ്യാപിച്ചിരുന്നത്. മാർച്ച് രാവിലെ 11 മണിക്ക് മാർച്ച് എസ്പി ഓഫീസിലേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിട്ടും മാർച്ച് എത്തിയില്ല.

അതേസമയം മാർച്ച് കണക്കിലെടുത്ത് എസ്പി ഓഫീസിനു മുന്നിൽ പോലീസ് വലിയ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. രാവിലെ 10:30-ഓടെ തന്നെ കെകെ റോഡിൽ ബാരിക്കേഡുകൾ നിരത്തി ഗതാഗതം പൂർണമായും തടയുകയും വാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പഠന ക്യാമ്പിന് പോയ വിദ്യാർഥികൾ ജില്ലയിൽ തിരിച്ചെത്താത്തതിനാലാണ് മാർച്ച് മാറ്റിവെക്കേണ്ടി വന്നതെന്നാണ് എസ്എഫ്‌ഐ നേതൃത്വം നൽകുന്ന ഔദ്യോഗിക വിശദീകരണം. മാറ്റിവെച്ച മാർച്ച് ഇനി എന്ന് നടത്തുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല.

Back to top button
error: