Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

എക്‌സ്‌ക്ലൂസീവ്: ഇറാന്‍ യുദ്ധത്തിനിടെ പാകിസ്താന്‍ സൗദിയില്‍ പതിനായിക്കണക്കിന് സൈനികരെയും യുദ്ധ വിമാനങ്ങളും വിന്യസിച്ചു; നടപടി പ്രതിരോധ കരാറിന്റെ ഭാഗം; യുദ്ധക്കപ്പലുകള്‍ അടക്കം വിട്ടു നല്‍കാം; ഇറാനു തിരിച്ചടി നല്‍കിയതിലും പാകിസ്താനു പങ്കെന്നു സൂചന

ഇസ്ലാമാബാദ്: ഇറാന്‍ യുദ്ധത്തിനിടെ പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്താന്‍ 8,000 സൈനികരെയും ഒരു സ്‌ക്വാഡ്രന്‍ യുദ്ധവിമാനങ്ങളെയും ഒരു വ്യോമ പ്രതിരോധ സംവിധാനത്തെയും സൗദി അറേബ്യയില്‍ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. ഇറാന്‍ യുദ്ധത്തില്‍ ഇസ്ലാമാബാദ് പ്രധാന മധ്യസ്ഥനായി പ്രവര്‍ത്തിക്കുമ്പോഴും റിയാദവുമായുള്ള സൈനിക സഹകരണം ശക്തമാക്കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സര്‍ക്കാര്‍ വൃത്തങ്ങളുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൗദി അറേബ്യയ്ക്ക് നേരെ കൂടുതല്‍ ആക്രമണമുണ്ടായാല്‍ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ശക്തവും പോരാട്ട ശേഷിയുള്ളതുമായ സേനയെയാണ് അയച്ചതെന്നും ഇവര്‍ പറഞ്ഞു.

Signature-ad

കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച പ്രതിരോധ കരാറിന്റെ നിബന്ധനകള്‍ രഹസ്യമാണ്. എന്നാല്‍ ആക്രമണമുണ്ടായാല്‍ പാകിസ്താനും സൗദി അറേബ്യയും പരസ്പരം പ്രതിരോധിക്കാന്‍ രംഗത്തിറങ്ങണമെന്ന് ഇരുപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ പാകിസ്താന്റെ ആണവ കുടക്കീഴിലാണെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് മുമ്പ് സൂചിപ്പിച്ചിരുന്നു.

വിവരങ്ങള്‍ നല്‍കിയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, ചൈനയുമായി ചേര്‍ന്ന് സംയുക്തമായി നിര്‍മ്മിച്ച ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏകദേശം 16 വിമാനങ്ങളുടെ ഒരു പൂര്‍ണ സ്‌ക്വാഡ്രന്‍ പാകിസ്താന്‍ വിന്യസിച്ചിട്ടുണ്ട്. ഇവ ഏപ്രില്‍ ആദ്യവാരത്തിലാണ് സൗദി അറേബ്യയിലേക്ക് അയച്ചത്. പാകിസ്താന്‍ രണ്ട് സ്‌ക്വാഡ്രന്‍ ഡ്രോണുകളും അയച്ചിട്ടുണ്ടെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ അയക്കുമെന്ന ഉറപ്പോടെ 8,000ത്തോളം സൈനികരും ചൈനീസ് നിര്‍മ്മിത എച്ച്.ക്യു-9 വ്യോമ പ്രതിരോധ സംവിധാനവും ഈ വിന്യാസത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അഞ്ച് സ്രോതസുകളും പറഞ്ഞു. ഈ സജ്ജീകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പാകിസ്താന്‍ ഉദ്യോഗസ്ഥരാണെന്നും ഇതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സൗദി അറേബ്യയാണെന്നും അവര്‍ പറഞ്ഞു.

 

പതിനായിരക്കണക്കിന് സൈനികര്‍

ഇറാന്‍ സംഘര്‍ഷത്തിനിടെ വിന്യസിക്കപ്പെട്ട സൈനിക-വ്യോമസേനാ ഉദ്യോഗസ്ഥര്‍ പ്രാഥമികമായി ഒരു ഉപദേശക-പരിശീലന ചുമതലയിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയങ്ങളും സൈനിക ആസ്തികളുടെ വിന്യാസം സംബന്ധിച്ച രേഖകളും കണ്ടതായും അവര്‍ വ്യക്തമാക്കി.

മുമ്പത്തെ കരാറുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇതിനകം നിലയുറപ്പിച്ചിട്ടുള്ള ആയിരക്കണക്കിന് പാകിസ്താന്‍ സൈനികര്‍ക്ക് പുറമെയാണ് ഈ വിന്യാസമെന്ന് മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞു. സൗദി സൈന്യത്തോടൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്നതിനായി 80,000 പാകിസ്താന്‍ സൈനികരെവരെ സൗദി അറേബ്യയില്‍ വിന്യസിക്കാനുള്ള സാധ്യത ഈ കരാര്‍ നല്‍കുന്നുണ്ടെന്നു കരാറിന്റെ പൂര്‍ണരൂപം കണ്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്താന്റെ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുന്നതും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയൊന്നും സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ടോ എന്ന് നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല.

വിന്യാസത്തിന്റെ വ്യാപ്തിയും ഘടനയും അതായത് യുദ്ധവിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, പതിനായിരക്കണക്കിന് സൈനികര്‍ സൂചിപ്പിക്കുന്നത് പാകിസ്താന്‍ അയച്ചിരിക്കുന്നത് ഒരു പ്രതീകാത്മകമായ അല്ലെങ്കില്‍ ഉപദേശക ദൗത്യത്തേക്കാള്‍ വളരെ വലിയ ഒന്നാണെന്നാണ് എന്ന് സ്രോതസുകള്‍ പറഞ്ഞു.

സൗദിയിലെ പ്രധാന ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരു സൗദി പൗരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സൗദി ശക്തമായി തിരിച്ചടിച്ചു. സംഘര്‍ഷം വ്യാപിച്ചേക്കാമെന്ന ആശങ്കകള്‍ക്കിടെ പാകിസ്താന്‍ സൗദിയിലേക്കു യുദ്ധ വിമാനങ്ങള്‍ അയച്ചു. പാകിസ്താന്‍ സമാധാന ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതിനു മുമ്പായിരുന്നു ഇത്.

സകഴിഞ്ഞ ആറാഴ്ചയായി തുടരുന്ന വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള വെടിനിര്‍ത്തലിന് വഴിയൊരുക്കാന്‍ ഇസ്ലാമാബാദ് സഹായിച്ചിരുന്നു. ഇതുവരെ നടന്ന യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകളുടെ ഏക റൗണ്ടിന് ആതിഥേയത്വം വഹിച്ചത് ഇസ്ലാമാബാദായിരുന്നു, തുടര്‍ന്നുള്ള റൗണ്ടുകള്‍ അവര്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഇരുപക്ഷവും അത് റദ്ദാക്കുകയായിരുന്നു.

രാജ്യത്തിനകത്ത് നടന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി സൗദി അറേബ്യ ഇറാനെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദി അറേബ്യയ്ക്ക് പാകിസ്താന്‍ ദീര്‍ഘകാലമായി പരിശീലനവും ഉപദേശക വിന്യാസവും ഉള്‍പ്പെടെയുള്ള സൈനിക പിന്തുണ നല്‍കുന്നുണ്ട്, അതേസമയം സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടങ്ങളിലെല്ലാം ഇസ്ലാമാബാദിനെ സാമ്പത്തികമായി സഹായിക്കാന്‍ റിയാദും ആവര്‍ത്തിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

#PakistanSaudiDefensePact, #IranConflict2026, #TroopDeploymentSaudi, #JF17Squadron, #HQ9AirDefense, #KhwajaAsifNuclearUmbrella, #ReutersExclusive, #IslamabadMediator, #MiddleEastGeopolitics, #SaudiMilitarySupport, #USIranPeaceTalks, #DroneSquadron, #ConfidentialDefensePact, #GulfSecurity, #MilitaryCooperation, #TehranVSRiyadh, #WarCeasefire, #InternationalRelations, #GoogleNewsWorld, #TrendingDefenseNews

Back to top button
error: