Breaking NewsKeralaLead NewsNEWS

​ഗർഭിണിയുടെ മരണത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല, അപകടകാരണം ഷോർട്ട് സർക്യൂട്ട് അല്ല, കാറിന് തീ പിടിച്ചത് പിറകിൽ നിന്ന്

കോഴിക്കോട്: കോഴിക്കോട് കാറിന് തീ പിടിച്ചു ആറുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കാറിന് എങ്ങനെ തീ പിടിച്ചു എന്ന് കണ്ടെത്താൻ ആയില്ല. ഷോർട്ട് സർക്യൂട്ട് അല്ലെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ വയറിങ്ങിന് തകരാർ കണ്ടെത്താനായില്ല. ഇന്ധന ടാങ്കിന് ചോർച്ച ഇല്ലെന്നുമാണ് കണ്ടെത്തൽ. അതുപോലെ കാറിന്റെ പിറകിൽ നിന്നാണ് തീ പടർന്നത്. കാരണം കണ്ടെത്താൻ പരിശോധന തുടരും. ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണ്.

ചെറുവണ്ണൂർ കക്കറമുക്ക് എന്ന സ്ഥലത്ത് വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ചെറുവണ്ണൂർ പുത്തൻ ചാലിൽ രജിൻ ലാലിന്റെ ഭാര്യ, സോന പൊള്ളലേറ്റ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ.

Signature-ad

അതേസമയം 2016 മോഡൽ, പെട്രോൾ കാറിന്റെ പിൻവശത്തു നിന്നാണ് തീ ഉയർന്നത്. ശബ്ദവും ഉണ്ടായിരുന്നു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിട്ടില്ല. പെട്രോൾ ടാങ്കുമായി ബന്ധപ്പെട്ട ലീക്കോ മറ്റ് പ്രശ്നങ്ങളോ ആയിരിക്കാം അപകടകാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തിൽ വിശദമായ പരിശോധന വേണമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. കത്തിയ കാറിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ഇനി ഫോറൻസിക് വിഭാഗത്തിന്റെ ശാസ്ത്രീയ പരിശോധനയിൽ മാത്രമേ അപകടകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരികയുള്ളു. രജിൻ ലാലും ഭാര്യയും ആശുപത്രിയിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെയായിരുന്നു കാർ കത്തിയത്. കാറിന്റെ പിൻവശത്തായിരുന്നു സോന ഇരുന്നത്. അപകടം നടന്നയുടൻ രജിൻ പുറത്തേക്ക് ചാടിയെങ്കിലും ഡോർ ലോക്കായതിനാൽ സോനയ്ക്ക് പുറത്തിറങ്ങാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: