Breaking NewsKeralaLead NewsNEWS

‘സീനിയോരിറ്റിയും അച്ച‌ടക്കവും പരി​ഗണിച്ചില്ല’- രമേശ് ചെന്നിത്തല!! തിരുവനന്തപുരം വിട്ടു, നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ല!! യോ​ഗം വൈകുന്നേരം 4 മണിക്ക്

തിരുവനന്തപുരം: പത്തു ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ തെരഞ്ഞെടുത്ത ഹൈക്കമാന്റിനെ തന്റെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും തന്നെ അവ​ഗണിച്ചുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അതേസമയം പ്രഖ്യാപനം വന്ന പിന്നാലെ ചെന്നിത്തല തിരുവനന്തപുരം വിട്ടതായും റിപ്പോർട്ട്. തലസ്ഥാനത്തിനിന്ന് ഹരിപ്പാടേക്കാണ് അദ്ദേഹം പോയതെന്നാണ് അറിയുന്നത്. മാധ്യമപ്രവർത്തകരേയും കോൺ​ഗ്രസ് പ്രവർത്തകരേയും കാണാതെ വീടിന്റെ പിൻവാതിൽ വഴിയാണ് ചെന്നിത്തല പുറത്തേക്ക് കടന്നത്.

നേരത്തെ നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയതായും റിപ്പോർട്ട്. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല.

Signature-ad

അതേസമയം ഡൽഹിയിൽ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി നിരീക്ഷകരായ കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: