KeralaLead NewsMovieNEWS

മമ്മൂക്കയോടൊപ്പം വീണ്ടും ഒരുമിക്കാൻ അവസരം ലഭിച്ചു; മഹാഭാ​ഗ്യം‘ -ഷഹീൻ സിദ്ദിഖ്

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സൂപ്പർ താരങ്ങളുടെ “പേട്രിയറ്റ് ” എന്ന സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ അവരോടൊപ്പം അഭിനയിച്ച യുവനടൻ ഷഹീൻ സിദ്ദിഖ് തനിക്ക് ലഭിച്ച മഹാഭാഗ്യത്തെ കുറിച്ച് വാചാലനാവുകയാണ്.

ദേശീയ അവാർഡ് ജേതാവ് സലീം അഹമ്മദിൻ്റെ പത്തേമാരി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയ രംഗത്തേക്ക് വന്ന് തുടർന്ന് നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിച്ച് ശ്രദ്ധേയനായ ഷഹീൻ സിദ്ദിഖ്, വീണ്ടും മമ്മൂക്കയുടെ ചിത്രത്തിൽ അതി ശക്തമായ കഥാപാത്രം അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ മഹാഭാഗ്യമാണ് ഷഹീൻ സിദ്ദിഖ് വിശ്വസിക്കുന്നു.

Signature-ad

മമ്മൂക്കയുമായുള്ള സീനിനെപറ്റി വളരെ ആവേശത്തോടെയും അത്ഭുതത്തോടെയും ഓർക്കുകയാണ് ഷഹീൻ സിദ്ദിഖ്. മമ്മൂക്കയായിട്ട് ഫൈറ്റ് സീക്വൻസിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു ഷഹീന്. മമ്മൂക്ക എടുക്കുന്ന റിസ്ക് കണ്ട് അത്ഭുതപെട്ട ഷഹീൻ,സീനിൽ അദ്ദേഹത്തിന്റെ കഴുത്തിൽ പിടിച്ച് ചുറ്റി വലിക്കുന്നുണ്ട്. അത് വളരെ ഭയത്തോടെ ആണ് ചെയ്തത്. പക്ഷേ അതിന് മമ്മൂക്കയാണ് ഫുൾ സപ്പോർട്ട് ഷഹീന് കൊടുത്തത്.മമ്മൂക്ക അത് കൃത്യമായിട്ട്, അതായത് അത് എങ്ങനെ ചെയ്യണം എന്നുള്ളത് പറഞ്ഞുകൊടുക്കുകയും ചെയ്തു.അതിനാൽ ഒരു ഇഞ്ച്വറിപോലുമില്ലാതെ ആ ഷോട്ട് എടുക്കാൻ പറ്റി. അതേ പോലെ തന്നെ ഫഹദ് ഫാസിലുമായിട്ടുള്ള രംഗങ്ങളും.

ഫഹദുമായി ഷഹീന് മൂന്നോ നാലോ ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ഡയലോഗ് മാത്രമല്ല, അദ്ദേഹത്തെ പോലെയുള്ള ഒരാളുടെ പെർഫോമൻസ് നേരിട്ട് കണ്ട അനുഭവവും ഷഹീന് മധുരമായ ഒരോർമ്മയാണ്. ഫഹദ് ഫാസിൽ ഷഹീന്റെ സീനിയർ ആയിരുന്നു കോളേജിൽ . ആയതിനാൽ സംസാരിക്കാനും ഒരുപാടുണ്ടായിരുന്നു. ഇതെല്ലാം ആ സിനിമ സമ്മാനിച്ച മഹാഭാഗ്യമായാണ് ഷഹീൻ കാണുന്നത്. മലയാളത്തിൽ ഇത്രയും നല്ലൊരു സിനിമയും കഥാപാത്രവും ലഭിച്ചതിൽ ഷഹീനോടൊപ്പം  മലയാളികൾക്കും അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: