Breaking NewsKeralaLead NewsNEWS

തികഞ്ഞ ആത്മവിശ്വാസത്തിൽ വിഡി പക്ഷം, ഫലം വരുമ്പോഴേക്കും പറവൂരെത്താൻ ആലുവയിൽ നിന്ന് തിരിച്ച് വിഡി സതീശൻ!! സമൂഹമാധ്യമങ്ങളിൽ കെസിക്കെതിരെ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്

കൊച്ചി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം പത്താം ദിവസത്തിലേക്ക് കടന്നതോടെ, കോൺഗ്രസ് അണികളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ ബെന്നി ബഹനാൽ എംപിയെ തടയുന്ന സാഹചര്യത്തിനും കേരളം സാക്ഷ്യം വഹിച്ചു. പെരുമ്പാവൂർ മുടിക്കല്ലിൽ ഒരു പരിപാടിക്കെത്തിയ ബെന്നി ബഹനാൽ എംപിയെ യുവജനങ്ങളായ കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. വിഡി സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എംപിയുടെ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തീരുമാനം വി.ഡി. സതീശന് എതിരാണെങ്കിൽ സംസ്ഥാനത്ത് കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇതിനിടെ കെസിയെ മുഖ്യമന്ത്രിയാക്കിയാൽ കോഴിക്കോട് കോട്ടൂർ ​ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന ഭീഷണിയും പ്രാദേശിക നേതാക്കൾ ഇറക്കിയിട്ടുണ്ട്. ആറുമാസത്തേക്ക് യാതൊരുവിധ തീരുമാനവും എടുക്കില്ലെന്നാണ് ഇവർ പറയുന്നത്.

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം പത്ത് ദിവസം വൈകുന്നത് വോട്ടർമാർക്കും പ്രവർത്തകർക്കും ഇടയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നുണ്ട്. ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ എന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രവർത്തകർ പങ്കുവെക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Signature-ad

കഴിഞ്ഞ ദിവസം കോട്ടയത്ത് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യവും പ്രവർത്തകർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒടുവിൽ സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് പോലീസ് ഉറപ്പ് നൽകിയാണ് ഇയാളെ പിന്തിരിപ്പിച്ചത്.

അതേസമയം ജനവികാരം തങ്ങൾക്ക് അനുകൂലമാണെന്ന ഉറച്ച വിശ്വാസത്തിലാണ് വി.ഡി. സതീശൻ ക്യാമ്പ്. മുസ്ലിം ലീഗിന്റെ നിലപാടും 63 എംഎൽഎമാരുടെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് അവർ അവകാശപ്പെടുന്നു. നിലവിൽ ആലുവയിലെ വസതിയിലുള്ള വി.ഡി. സതീശൻ ഉടൻ തന്നെ തന്റെ മണ്ഡലമായ പറവൂരിലേക്ക് തിരിക്കും. പ്രഖ്യാപനം വരുമ്പോൾ അദ്ദേഹം പറവൂരിലുണ്ടാകാനാണ് സാധ്യത. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡ് ചർച്ചകൾ സങ്കീർണ്ണമായി തുടരുകയാണ്. ഇന്ന് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകരും നേതാക്കളുമിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: