Breaking NewsIndiaLead NewsNEWS

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, തീരുമാനമെടുക്കുമ്പോൾ ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം, വേഗത്തിൽ തീരുമാനം വേണം- രാഹുലിനെ അറിയിച്ചതായി കെ മുരളീധരൻ

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് പറഞ്ഞ കെമുരളീധരൻ മുഖ്യമന്ത്രി പട്ടികയിൽ താനില്ല എന്നും കൂട്ടിച്ചേർത്തു. അതേസമയം ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

‌രാഹുൽ ​ഗാന്ധിയെ കണ്ടതിൽ അങ്ങ് പൂർണ തൃപ്തനാണോയെന്ന മാധ്യമപ്രവർത്തകരുടെ എനിക്ക് അല്ലെങ്കിലും ഒരു കാര്യത്തിലും അസംതൃപ്തിയില്ലല്ലോയെന്നായുന്നു നേതാവിന്റെ മറുപടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളടക്കം ഹൈക്കമാൻഡ് പരിഗണിക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Signature-ad

അതുപോലെ തീരുമാനമെടുക്കുമ്പോൾ ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചുവെന്നും കെ മുരളീധരൻ വ്യക്തമാക്കി. കെ മുരളീധരൻ അടക്കം മുൻ കെപിസിസി അധ്യക്ഷന്മാരെ രാഹുൽഗാന്ധി ഡൽഹിക്ക് ഇന്ന് വിളിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: