Breaking NewsIndiaNEWSpolitics

‘രാഷ്ട്രീയത്തിൽ വിജയ് ഒരു സുനാമിപോലെ ഉയരും‘- രണ്ടു വർഷം മുമ്പത്തെ പ്രവചനം യാഥാർത്ഥ്യമായി; ജ്യോതിഷിയെ കൂടെക്കൂട്ടി തമിഴ്നാട് മുഖ്യമന്ത്രി; സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമനം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി ജ്യോതിഷവും അധികാരവും. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകുമെന്ന് മുൻകൂട്ടി പ്രവചിച്ച പ്രശസ്ത ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽയ്ക്ക് സർക്കാർ നിയമനം. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ (OSD) ആയി അദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്. റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ, വിജയുടെ അടുത്ത വിശ്വസ്തരിലൊരാളായി ഏറെ നാളായി അറിയപ്പെടുന്ന വ്യക്തിയാണ്.

2024ൽ തന്നെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുക വിജയ് ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അന്ന് അത് സിനിമാ ആരാധകരുടെ ആവേശചർച്ചയായി മാത്രം കണ്ടിരുന്നുവെങ്കിലും, ഇപ്പോൾ അത് യാഥാർഥ്യമായതോടെ രാധൻ പണ്ഡിറ്റിന്റെ പേര് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

Signature-ad

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ മുഹൂർത്തം നിശ്ചയിച്ചതും രാധൻ പണ്ഡിറ്റായിരുന്നു. ആദ്യം മേയ് 10ന് വൈകിട്ട് 3.45ന് ചടങ്ങ് നടത്താനായിരുന്നു തീരുമാനമെന്നു പറയപ്പെടുന്നു. എന്നാൽ പിന്നീട് രാധൻ പണ്ഡിറ്റിന്റെ നിർദേശപ്രകാരം സമയം രാവിലെ 10 മണിയിലേക്ക് മാറ്റുകയായിരുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ അതിവേഗം പ്രചരിച്ച ഒരു വാർത്തയായിരുന്നു അത്.

വേദിക് ജ്യോതിഷം, ന്യൂമറോളജി, ആത്മീയ ഉപദേശങ്ങൾ എന്നിവയിൽ നാല് ദശാബ്ദത്തിലേറെ പരിചയമുള്ള റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റി ജ്യോതിഷിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം, തമിഴ്നാട്ടിൽ “പണ്ഡിറ്റ് വെട്രിവേൽ” എന്ന പേരിലായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 2008ൽ ഡൽഹിയിലേക്ക് താമസം മാറിയശേഷമാണ് “രാധൻ പണ്ഡിറ്റ്” എന്ന പേരിൽ കൂടുതൽ പ്രശസ്തനായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: