Breaking NewsCrimeKeralaLead NewsNEWS

ജോലി വാ​​ഗ്ദാനം ചെയ്ത് 23 കാരിയെ കഴക്കൂട്ടത്ത് സ്പായിലെത്തിച്ച് ക്രൂര ബലാത്സംഗത്തിനിരയാക്കി!! സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ജോലി വാ​ഗ്ദാനം ചെയ്ത് 23 കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സണാണ് അറസ്റ്റിലായത്. കഴക്കൂട്ടത്തെ ഒരു സ്പായിൽ വെച്ചായിരുന്നു പീഡനം. സംഭവത്തിൽ കൂട്ടാളിയായ ആലപ്പുഴ സ്വദേശിനിയും പോലീസ് കസ്റ്റഡിയിലായി.

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിനിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. സ്പായിൽ എത്തിയതിന് പിന്നാലെ റിബ്സണിനെ വിളിച്ചുവരുത്തുകയായിരുന്നു. ദുരുദ്ദേശ്യമാണെന്ന് മനസിലാക്കിയതോടെ ഒഴിഞ്ഞുമാറാൻ യുവതി ശ്രമിച്ചെങ്കിലും ബലമായി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തിൽ സ്പായിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയെയും റിബ്സണിനെയും പെലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. റിബ്സണെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: