Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വിജയത്തില്‍ തന്റെ കൈയൊപ്പെന്ന് വി.ഡി. സതീശന്‍; ഹൈക്കമാന്‍ഡ് വിലക്കിയാല്‍ ചെന്നിത്തലയെ പിന്തുണയ്ക്കാന്‍ കെ.സി. വേണുഗോപാല്‍ വിഭാഗം; നിര്‍ണായക തീരുമാനം ഇന്ന്; പുതിയ എംഎല്‍എമാര്‍ക്ക് ആശയക്കുഴപ്പം; തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് മുതിര്‍ന്ന നേതാക്കള്‍

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍, എംഎല്‍എമാരുടെ മനസ്സറിയാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്നു (വ്യാഴം) തിരുവനന്തപുരത്ത്. എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തും. ജനവിധി വന്ന് രണ്ടാം ദിവസമാണ് നായകനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി നിരീക്ഷകര്‍ കേരളത്തില്‍ എത്തുന്നത്.

എംഎല്‍എമാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുടെ അഭിപ്രായം അറിയുകയാണ് ലക്ഷ്യമെങ്കിലും, കെപിസിസി മുന്‍ അധ്യക്ഷന്‍മാരുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും കേള്‍ക്കും. നിരീക്ഷകര്‍ക്ക് മുമ്പില്‍ മനസുതുറക്കാന്‍ പല മുതിര്‍ന്ന നേതാക്കളും തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുകയാണ്. അതേസമയം ആദ്യമായി എംഎല്‍എമാരാകുന്നതില്‍ പലരും നിരീക്ഷകര്‍ക്ക് മുന്നില്‍ എന്ത് പറയണം എന്ന ആശയക്കുഴപ്പത്തിലുമാണ്.

Signature-ad

നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം പരിഗണിക്കണം എന്ന കടുത്ത നിലപാടിലാണ് കെ.സി പക്ഷം. 63 ല്‍ 50 എംഎല്‍എമാരുടെ പിന്തുണ കിട്ടുമെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. അതേസമയം, എംപി ആണെന്നതും മുഖ്യമന്ത്രിയായാല്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവരുമെന്നതുമാണ് കെസിക്കുള്ള പ്രതികൂല ഘടകം.

ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും കണക്കിലെടുക്കണമെന്ന് നിലപാടിലാണ് വി.ഡി പക്ഷം. അപ്പോഴും നിയമസഭ കക്ഷിയില്‍ ഭൂരിപക്ഷമില്ലാത്തത് വെല്ലുവിളിയാണ്. ഇതിനിടെ കേരളചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ രേഖപ്പെടുത്തിയെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. യു.ഡി.എഫിന് വന്‍ ജയം നേടാനായതില്‍ തന്റെ സിഗ്‌നേച്ചര്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി നടപടിക്രമം നടക്കുമെന്നും സതീശന്‍ പറഞ്ഞു. പറവൂരില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് നടത്തിയ വാഹനപര്യടനത്തിനിടെയായിരുന്നു പ്രതികരണം.

25 എംഎല്‍എമാരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല അവകാശപ്പെടുന്നത്. 2021 ല്‍ പ്രതിപക്ഷ നേതൃപദത്തിലേക്ക് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും മാറ്റിനിര്‍ത്തപ്പെട്ടു എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുപിന്തുണ ഇല്ലാത്തത് രമേശിനും തിരിച്ചടിയാകും. ഇതിനിടെ മഹാരാഷ്ട്രയിലെ പുന:സംഘടന ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ എത്തിയ ചെന്നിത്തല, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ഗാന്ധിയെയും കണ്ട് മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്.

എന്നാല്‍, എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വേണ്ടെന്ന നിലപാടിലേക്ക് കേന്ദ്ര നേതൃത്വം എത്തിയാല്‍ കെ.സി. വേണുഗോപാല്‍ വിഭാഗം ചെന്നിത്തല പക്ഷത്തിനു പിന്തുണ നല്‍കും. ചെന്നിത്തല പൊതുവേ പാര്‍ട്ടിക്കുള്ളില്‍ അശക്തനാണ് എന്നതിനാല്‍ ഭാവിയില്‍ വലിയ ഭീഷണിയാകില്ല. എന്നാല്‍, സതീശനെ വളര്‍ത്തുന്നത് ഭാവിയില്‍ തിരിച്ചടിയാകും. ഇപ്പോള്‍തന്നെ പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ പിന്തുണ സതീശനാണ്. ഈ സാഹചര്യത്തിലാകും നിര്‍ണായക തീരുമാനം എടുക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മേല്‍ക്കൈ ലഭിച്ചതിനാല്‍ ഭൂരിപക്ഷവും എംഎല്‍എമാര്‍ വേണുഗോപാല്‍ പക്ഷക്കാരാണ്. അതിനാല്‍ ചെന്നിത്തലയ്ക്കുള്ള സാധ്യതയും വളരെക്കൂടുതലാണ്.

 

Kerala Congress Chief Minister, Congress MLA meeting Trivandrum, KC Venugopal vs VD Satheesan, Ramesh Chennithala CM claim, UDF Kerala victory 2026, Kerala Legislative Assembly, AICC observers Kerala, Indian National Congress news, Kerala political crisis, Who will be Kerala CM, KPCC news, Kerala Government formation, Congress high command decision, VD Satheesan signature remark, KC Venugopal MLA support, Ramesh Chennithala Mallikarjun Kharge meeting

#Congress, #UDF, #KeralaPolitics, #ChiefMinister, #KCVenugopal, #VDSatheesan, #RameshChennithala, #AICC, #KeralaElectionResults, #CongressCLP, #Trivandrum, #MukulWasnik, #AjayMaken, #UDFVictory, #KeralaNews, #PoliticalUpdate, #INC, #LeaderOfOpposition, #KeralaCM, #CongressHighCommand

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: