‘ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും; സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍; അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്; ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്കര് ആയിട്ട് വെച്ചോ‘ ഷിയാസിനെതിരെയുള്ള പരാതിക്കാരിയോട് ഭാര്യ ദർഫ

മോഡലും നടനുമായ ഷിയാസ് കരീമിനെതിരെ ഉയർന്ന ലൈംഗികാരോപണ വിവാദത്തിൽ പ്രതികരിച്ച് ഷിയാസിന്റെ ഭാര്യ ദർഫ രംഗത്ത്. അറുപത് വയസ്സുള്ള ഒരു സ്ത്രീ നൽകിയ പരാതിക്ക് പിന്നാലെ ഷിയാസിന്റെതെന്ന പേരിൽ പ്രചരിച്ച ശബ്ദസന്ദേശങ്ങൾ എഡിറ്റ് ചെയ്തതാണെന്നും തങ്ങളുടെ കൈവശം എല്ലാ തെളിവുകളുമുണ്ടെന്നും ദർഫ വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയും കമന്റുകളിലൂടെയുമാണ് ദർഫ പ്രതികരണം അറിയിച്ചത്. ആരോപണം ഉന്നയിച്ച സ്ത്രീക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ദർഫ ഇൻസ്റ്റാഗ്രാമിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
‘‘ഞങ്ങളുടെ കൂടെയുള്ള ഈ പ്രായമായ സ്ത്രീക്ക് ഇങ്ങനെയൊരു മുഖമുണ്ടെന്ന് അറിയില്ലായിരുന്നു. ‘ഭര്‍ത്താവ് ഇട്ടിട്ട് പോയി, കാമുകന്റെ കൂടെ മക്കളും പോയി, ഉമ്മ വീട്ടില്‍ കയറ്റില്ല. എനിക്ക് ആരുമില്ല. ഷിയാസ് എനിക്ക് എന്റെ മൂത്ത മകനെപ്പോലെയാണ്. നിബാസ് രണ്ടാമത്തെ മകനും. ദര്‍ഫയ്ക്ക് എന്റെ മകളുടെ പ്രായം’. മോളാണ് പോലും. ഉളുപ്പുണ്ടോ തള്ളേ കുറച്ചെങ്കിലും. സ്വന്തം കഴിവ് കൊണ്ട് വേണം ഫെയ്മസ് ആവാന്‍. അല്ലാതെ മറ്റൊരാളുടെ പെരടിയില്‍ തൂങ്ങിയാവരുത്. ഷുഗറും, പ്രഷറുമല്ലാതെ നിങ്ങള്‍ക്ക് വേറൊന്നുമില്ലല്ലോ. എന്തായാലും നന്നായിട്ടുണ്ട്. ഞാന്‍ തന്ന പണവും, സ്വര്‍ണവും നിനക്ക് തന്ന ഓസ്കര് ആയിട്ട് വെച്ചോ, പാവം കല്യാണം കഴിഞ്ഞത് അറിഞ്ഞില്ല. പീഡനം ആസ്വദിച്ച് നമ്മുടെ കൂടെ എല്ലായിടത്തും വന്നു നടന്ന ഇവർക്ക് ഇപ്പോൾ പാവം കല്യാണം കഴിഞ്ഞത് പോലും അറിയില്ലെന്ന് പറയുന്നത് വിരോധാഭാസമാണ്,’’ ദർഫ പറയുന്നു.
ഷിയാസ് പങ്കുവച്ച വിശദീകരണ വിഡിയോയ്ക്കു താഴെ, ‘‘പേടിക്കണ്ട ബേബി, നമ്മുടെ കയ്യിൽ എല്ലാ തെളിവുകളുമുണ്ട്; നമുക്ക് മുന്നോട്ട് പോകാം.’’ എന്ന് ദർഫ കമന്റ് ചെയ്തിരുന്നു. ശബ്ദരേഖകൾ വിവിധയിടങ്ങളിൽ നിന്നും എടുത്ത് കൂട്ടി യോജിപ്പിച്ചതാണെന്നും അധികം വൈകാതെ സത്യം പുറത്തുവരുമെന്നും ദർഫ പറയുന്നു.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷിയാസ് കരീമും പ്രതികരിക്കുകയുണ്ടായി. പരാതിക്കാരിക്ക് തന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഉമ്മയുടെയും സഹോദരിയുടെയും പക്കൽ നിന്നും അവർ വാങ്ങിയ പണവും സ്വർണ്ണവും തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം. അറുപത് വയസ്സുള്ള ഒരു സ്ത്രീയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കേണ്ട സാഹചര്യം തനിക്കില്ലെന്നും ഷിയാസ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഷിയാസും യുവതിയും തമ്മിലുള്ള ശബ്ദസന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.യുവതിയുടെ പരാതി ശരിവയ്ക്കുന്ന രീതിയിലാണ് ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നത്.
2024ൽ ആണ് ഷിയാസും ദർഫയും വിവാഹിതരാകുന്നത്. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. അടുത്തിടെ ഇരുവർക്കും ഷിയാസിനും ആൺകുഞ്ഞ് ജനിച്ചു. തങ്ങളുടെ കുടുംബത്തെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് കുടുംബത്തിന്റെ നിലപാട്.






