Breaking NewsKeralaLead NewsNEWSpolitics

2005… ലീഡറും അനുയായികളും പാർട്ടി വിട്ട് DIC രൂപീകരിച്ച കാലം, പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നു തരിപ്പണമായി… അന്ന് പാർട്ടിയെ പുനരുദ്ധരിക്കേണ്ട ചുമതല സോണിയ ​ഗാന്ധിയേൽപ്പിച്ചത് ചെന്നിത്തലയെ!! പിന്നീട് മൂന്നു കൊല്ലം കൊണ്ട് കേരളം കണ്ടത് വൻ തിരിച്ചുവരവ് നടത്തിയ പാർട്ടിയെ

കേരളത്തിൽ കോൺ​ഗ്രസ് പാർട്ടി നേരിട്ട ഏറ്റവും നിർണായകമായ പ്രതിസന്ധി എന്നത് 2005 ൽ ലീഡർ കെ കരുണാകരനും അനുയായികളും പാർട്ടി വിട്ട് DIC രൂപീകരിച്ചതാണ്. അതിനു മുമ്പ് ദേശീയ തലത്തിലെ പിളർപ്പുകളുടെ ഭാ​ഗമായി ആന്റണി ഒക്കെ സിപിഎം മുന്നണിയിലേക്ക് പോയിട്ടുണ്ടെങ്കിലും ഇത്ര ആഴത്തിലുള്ള മുറിവ് പാർട്ടിക്ക് അതിനു മുമ്പുണ്ടായിരുന്നില്ല. ​ഗ്രൂപ്പ് യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് കെ മുരളീധരൻ KPCC പ്രസിഡന്റ് സ്ഥാനം രാജിവച്ച് മന്ത്രിസഭയിലേക്ക് വരികയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ നിന്നും പരാജയപ്പെടതോടെ മന്ത്രി സ്ഥാനം രാജിവച്ച് നാണം കെടേണ്ടിയും വന്നിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഉറച്ച് സീറ്റിൽ പാർലമെന്റിലേക്ക് മത്സരിച്ച കരുണാകരന്റെ മകൾ പത്മജയും പരാജയപ്പെട്ടിരുന്നു. അതോടെ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് യുദ്ധത്തിന്റെ ഭാ​ഗമാണ് ഈ തോൽവികളെന്ന് വ്യഖ്യാനിക്കപ്പെടുകയും നിരന്തര കലഹങ്ങൾ ഒടുവിൽ കരുണാകരൻ പുതിയ പാർട്ടി ഉണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തകർന്നടിയുകയും ചെയ്തു.

സോണിയാ​ഗാന്ധി രമേഷ് ചെന്നിത്തലയെ പാർട്ടിയേയും മുന്നണിയേയും തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ KPCC അധ്യക്ഷനായി നിയോ​ഗിച്ച് കേരളത്തിലേക്കയക്കുമ്പോഴത്തെ അവസ്ഥയാണ് നേരത്തേ പറഞ്ഞത്. അടിത്തട്ട് വരെ തകർന്ന കോൺ​ഗ്രസിനെ ചാരത്തിൽ നിന്നും പുനരുദ്ധരിക്കേണ്ട ചുമതല. എന്നാൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ട് കേവലം 3 കൊല്ലം കൊണ്ട് തന്നെ നഷ്ടമായതെല്ലാം തിരികെ പിടിക്കാൻ ചെന്നിത്തലയുടെ നേതൃത്വത്തിന് കഴിഞ്ഞു എന്നതാണ് ഇപ്പോഴും കോൺ​ഗ്രസ് പ്രസ്ഥാനത്തിന് ഇപ്പോഴുള്ള സ്വാധീനത്തിന്റെ നട്ടെല്ലായത്. പാർട്ടി വിട്ടവരെയെല്ലാം തന്റെ നയചാതുരിയോടെ യാതൊരു വിലപേശലും കൂടാതെ തിരികെ പാർട്ടിക്കൊടിക്ക് കീഴിലേക്ക് കൊണ്ടുവരാനും ചെന്നിത്തലക്കായി. കരുണാകരനും ടിഎം ജേക്കബും എല്ലാം യുഡിഎഫിലേക്ക് തിരികെ എത്തുകയും അപ്പോഴും പിണങ്ങി നിന്ന കെ മുരളീധരനെയും അവസാനം പാർട്ടിയിലേക്ക് തിരികെ എത്തിക്കാനും ചെന്നത്തലയ്ക്കായി.

Signature-ad

2004 ൽ കേവലം 40 സീറ്റിലേക്ക് ഒതുങ്ങിയ പാർട്ടി, 2006 ൽ യുപിഎ ഇന്ത്യയിൽ അധികാരത്തിലെത്തിയപ്പോൾ ഒരു കോൺ​ഗ്രസ് എം പി യെപോലും ജയിപ്പിക്കാനാവാതെ ദയനീയ അവസ്ഥയിലായിരുന്ന മുന്നണി, 2009 ൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 16 സീറ്റുകളാണ് നേടിയത്. ഭരണത്തിലുള്ള ഇടതു മുന്നണി 2004 ലെ 18 സീറ്റിൽ നിന്ന് കേവലം 4 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. 2009 ലെ തെരഞ്ഞെടുപ്പിനു ശേഷം 2010 ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി യുഡിഎഫ് മിന്നുന്ന വിജയം നേടിയതും ചെന്നിത്തലയുടെ നേതൃമികവിലായിരുന്നു. അതുവരെ നിയമസഭയിലേക്കും പാർലമെന്റിലേക്കും ഇടവിട്ട് വിജയിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടിപ്പിൽ എക്കാലത്തും ഇടതു മുന്നണി വ്യക്തമായ വിജയം നേടാറുണ്ട്. എന്നാൽ ആ ചരിത്രത്തിനാണ് രമേശ് ചെന്നിത്തല കോൺ​ഗ്രസിനെ നയിച്ചു കൊണ്ട് അവസാനം കുറിച്ചത്. പിന്നാലെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു‍ഡിഎഫിനെ വിജയത്തിലേക്ക് നയിക്കാനും KPCC അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് രമേശിനായി.

ആ മന്ത്രിസഭയിൽ ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്ത രമേഷ് ചെന്നിത്തല ആ മന്ത്രിസഭയിൽ തിളങ്ങിയ അപൂർവ്വം മന്ത്രികൂടിയായിരുന്നു. കെ എം മാണി ബഡ്ജറ്റ് വിവാദവും കെ ബാബു ബാർ കോഴ വിവാദവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോളാർ വിവാദവും കൊണ്ട് ആകെ പ്രതസന്ധികളിൽ പെട്ടപ്പോൾ ഓപറേഷൻ കുബേര പോലുള്ള ജനകീയ ഇടപെടലുകളിലൂടെ ചെന്നിത്തല ആഭ്യന്തര മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.

പ്രതിസന്ധി ഘട്ടങ്ങളിൽ പോലും തന്റെ ഇടപെടലുകളിലൂടെ പാർട്ടിയേയും മുന്നണിയേയും വിജയത്തിലേക്ക് നയിക്കുന്ന രമേശിന്റെ നയചാതുരി ഇത്തവണ ഭരണത്തിലും ആവശ്യമായി വരുന്ന സാഹ​ചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. 10 കൊല്ലം കൊണ്ട് കട്ടുമുടിച്ച് കടം കയറിയ ഖജനാവ് മാത്രമാണ് ഇടതുപക്ഷം കേരളത്തിലെ ജനങ്ങൾക്കായി ബാക്കി വച്ചിട്ടുള്ളത്. അവിടെ നിന്ന് ജനങ്ങൾക്ക് ഭാരമേൽപിക്കാതെ മുന്നോട്ട് നയിക്കാൻ പരിചയസമ്പന്നനായ ഒരു നേതാവിനെ തന്നെയാണ് കേരളത്തിന് ആവശ്യം. ഇന്നുള്ളതിൽ പാർലമെന്റ് രം​ഗത്തും നേതൃനിരയിലും ഏറ്റവും പരിചയ സമ്പന്നനായ നേതാവ് ആരാണെന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല.

ഒരിക്കൽ തകർന്നടിഞ്ഞ പാർട്ടിയെ കെട്ടിപ്പടുക്കാനായി ഹൈക്കമാന്റ് നിയോ​ഗിച്ച രമേശ് ചെന്നിത്തല ആ നിയോ​ഗം വളരെ ഭം​ഗിയായി തന്നെ നിറവേറ്റിയ ചരിത്രം മുന്നിലുള്ളപ്പോൾ 10 കൊല്ലത്തെ ഇടതു ഭരണത്തിൽ തകർന്ന കേരളത്തെ പുനരുദ്ധരിക്കാനും ഹൈക്കമാന്റിന് മറ്റൊരു പേര് തിരയേണ്ടി വരില്ല എന്നതുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: