Breaking NewsKeralaLead NewsNEWS

ഫ്ലാറ്റിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹെഡ്ലൈറ്റിനുള്ളിൽ നിന്ന് എന്തോ ചീറ്റുന്ന ശബ്ദം, നോക്കിയപ്പോൾ മൂർഖൻ പാമ്പ്

കണ്ണൂർ: കണ്ണൂർ കക്കാട് ഫ്ലാറ്റിനടിയിൽ നിർത്തിയിട്ട സ്കൂട്ടറിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. സ്കൂട്ടറിന്റെ ലൈറ്റിൻ്റെ ഉൾഭാഗത്താണ് മൂർഖൻ കയറിയത്. ചീറ്റുന്ന ശബ്ദം കേട്ടാണ് ഉടമ ശ്രദ്ധിച്ചത്. പിന്നീട് റസ്ക്യൂവർ എത്തിയാണ് പാമ്പിനെ പുറത്തെടുത്തത്.

അതേസമയം കോഴിക്കോട് കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് പാമ്പുകളെ കണ്ടെത്തിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന തലയിണ ഉറയ്ക്കുള്ളിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.

Signature-ad

ഇതിനിടെ, പേരാമ്പ്രയിൽ യുവതിക്ക് പാമ്പുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനൽ കടുത്തതോടെ തണുപ്പ് തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: