Breaking NewsKeralaLead NewsNEWS
സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ ഊഞ്ഞാലിന്റെ കൊളുത്തിൽ കുടുങ്ങി, കഴുത്ത് മുറുകി 10 വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുരുങ്ങി 10 വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 മണിയോടെ വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം. ഊഞ്ഞാലിൻ്റെ കൊളുത്തിൽ കുട്ടി ധരിച്ച ബനിയൻ കുരുങ്ങുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ കുട്ടി തനിച്ചായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





