അടിയന്തിര ചികിത്സ ആവശ്യമുള്ള പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കള്‍ക്കായി അതിവേഗ ചികിത്സ ഉറപ്പാക്കാനാകുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. ഇന്ത്യയിലാദ്യമായി യുപി സര്‍ക്കാരാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നെന്നും ലക്ഷ്മി നാരായണ്‍ ചൗധരി അവകാശപ്പെട്ടു.
112 എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതര അസുഖമുള്ള പശുക്കളുടെ ചികിത്സയ്ക്ക് ഈ പുതിയ സേവനത്തിലൂടെ വഴിതെളിയും. 515ആംബുലന്‍സുകളാണ് പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ഉള്‍പ്പെടുന്ന ആംബുലന്‍സ സര്‍വ്വീസ് ലഭ്യമാകും