Breaking NewsBusinessLead NewsNEWSpoliticsWorld

ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

ടെഹ്റാൻ: ഒമാൻ കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ചരക്ക് കപ്പലിനുനേരെ അജ്ഞാത കേന്ദ്രങ്ങളിൽ നിന്നായി രണ്ടുതവണ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ വലിയ തീപിടിത്തം ഉണ്ടായതായും കപ്പലിനെ സഹായിക്കാൻ പാകിസ്താൻ നാവികസേനയുടെ കപ്പൽ എത്തിച്ചതായും ബ്രിട്ടൻ സമുദ്ര വ്യാപാര നിരീക്ഷണ വിഭാഗം അറിയിച്ചു.

കടലിലൂടെ തൊടുത്തുവിട്ട രണ്ട് അജ്ഞാത വസ്തുക്കളാണ് കപ്പലിൽ പതിച്ചതെന്നാണ് പ്രാഥമിക വിവരം. ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 112 നോട്ടിക്കൽ മൈൽ തെക്ക് കിഴക്ക് ഭാഗത്താണ് സംഭവം നടന്നത്.

Signature-ad

അതേസമയം, ഇത് ഏത് രാജ്യത്തിന്റെ കപ്പലാണെന്നോ, ആക്രമണത്തിന് പിന്നിൽ ആരാണെന്നോ, എന്ത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചതെന്നോ എന്ന കാര്യത്തിൽ വ്യക്തത ഇതുവരെ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: