വാര്‍ത്താ സമ്മേളനങ്ങള്‍ ഒഴിവാക്കി സംസ്ഥാന സെക്രട്ടറി; പ്രചാരണത്തില്‍ സജീവമെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനത്തിനില്ല; നിലപാടുകള്‍ പറയുന്നത് എം. സ്വരാജ്; ചര്‍ച്ചയായി ‘ചുമതല’ കൈമാറ്റം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിയത് ചര്‍ച്ചയാവുന്നു. മുഖ്യമന്ത്രി ദിവസവും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുമ്പോഴാണ് പാര്‍ട്ടിയെ നയിക്കുന്ന എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്നതാകട്ടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജാണെന്നതും കൗതുകമുണര്‍ത്തുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ പറയേണ്ടതും രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി പറയേണ്ടതും സിപിഎമ്മില്‍ നിന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. എന്നാല്‍ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് ടി.കെ. ഗോവിന്ദന്‍ സൃഷ്ടിച്ച വിസ്‌ഫോടനത്തിന് ശേഷം എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നത് പതിവുള്ള എം.വി? ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് അവസാനം വാര്‍ത്താസമ്മേളനം വിളിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും കമ്മിറ്റികള്‍ക്കുമായി എം.വി. ഗോവിന്ദന്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്നുണ്ടെങ്കിലും എവിടെയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് എത്തുമ്പോള്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ മാത്രമാണ് എം.വി. ഗോവിന്ദന്‍ നടത്തുന്നത്. പാര്‍ട്ടി നിലപാടുകള്‍ പറയാന്‍ എം.സ്വരാജ് നിരന്തരം വാര്‍ത്താസമ്മേളനം നടത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം യുഡിഎഫിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എം.സ്വരാജാണ് രംഗത്തുവന്നത്. ‘ശവംതൂക്കികള്‍’ എന്ന പഞ്ച് ഡയലോഗുമായിട്ടായിരുന്നു രംഗപ്രവേശം. എം.വി. ഗോവിന്ദനേക്കാള്‍ പലകാര്യങ്ങളിലും പ്രകോപനങ്ങളില്ലാതെ സ്വരാജിനു മറുപടി പറയാനും കഴിഞ്ഞിരുന്നു. എസ്ഡിപിഐ വിഷയത്തില്‍ മുഖ്യമന്ത്രിയടക്കം കുഴങ്ങിയപ്പോള്‍ കുലുക്കമില്ലാതെയായിരുന്നു സ്വരാജിന്റെ മറുപടി. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അതിനു മുകളില്‍ പറയാന്‍ താന്‍ ആളല്ല എന്നുമായിരുന്നു നിലപാട്.
#കേരളം, #രാഷ്ട്രീയം, #സിപിഎം, #എംവിഗോവിന്ദൻ, #എംസ്വരാജ്, #തിരഞ്ഞെടുപ്പ്2026, #കേരളവാർത്തകൾ, #മലയാളംവാർത്തകൾ, #ബ്രേക്കിംഗ്ന്യൂസ്, #മുഖ്യമന്ത്രി, #ഇടതുപക്ഷം, #CPIM, #MVGovindan, #MSwaraj, #KeralaPolitics, #Election2026, #LDF, #KeralaNews, #DailyhuntMalayalam, #GoogleNewsIndia, #BreakingNewsMalayalam, #PoliticalUpdates, #CPMNews, #UDF, #PKSyamala






