Breaking NewsCrimeLead NewsNEWSpoliticsWorld

യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണം; ഇറാൻ യുദ്ധത്തിന് മുമ്പ് ഇടനിലക്കാർ വഴി പ്രതിരോധ നിക്ഷേപങ്ങൾ നടത്താൻ ശ്രമം

വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഹെഗ്‌സെത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം.

ഫെബ്രുവരിയിൽ, ഐഷെയേഴ്‌സ് പ്രതിരോധ വ്യവസായ ആക്ടീവ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബാങ്കിങ് സ്ഥാപനം മോർഗൻ സ്റ്റാൻലിയിലൂടെ ബ്ലാക്ക്റോക്കുമായി ബന്ധപ്പെടുകയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു.

Signature-ad

അതേസമയം, ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത് ഈ ഫണ്ടിന് 12.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് ഈ ഫണ്ട് ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ചർച്ച ചെയ്ത നിക്ഷേപം നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ സാധ്യതകൾ ബ്രോക്കർ അന്വേഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിനിടെ, ആരോപണങ്ങളെ പെന്റഗൺ ശക്തമായി നിഷേധിച്ചു. ആരോപണം തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി പെന്റഗൺ വക്താവ് സീൻ പാർണൽ ലേഖനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഹെഗ്‌സെത്തോ അദ്ദേഹത്തിന്റെ പ്രതിനിധികളോ ഇത്തരത്തിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് ബ്ലാക്ക്റോക്കിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമായ പ്രചാരണമാണ് ഇതെന്നും പാർണൽ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: