Breaking NewsLead NewsNEWSPravasiWorld

ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ… സൗദി അറേബ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ തലയും വാലും മാത്രം… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു- ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ

ടെഹ്റാൻ: ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രതികാരാക്രമണത്തിൽ യുഎസിന് കനത്ത നഷ്ടമുണ്ടായതായി ഇറാൻ. സൗദി അറേബ്യയിലെ അമേരിക്കൻ താവളം പ്രിൻസ് സുൽത്താൻ എയർ ബേസിലെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ബേസിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ E-3 സെൻട്രി AWACS കമാൻഡ് ആൻഡ് കൺട്രോൾ വിമാനം ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ ആക്രമണത്തിനു വേണ്ട‌ ​ഗ്രൗണ്ട് സപ്പോർട്ട് നൽകി റഷ്യയും ഇറാനൊപ്പം ചേർത്താണ് ശത്രുവിന് കനത്ത നാശം വിതച്ചത്.

കൂടാതെ ഇറാൻ്റെ സർക്കാർ ചാനലായ പ്രസ് ടിവി പുറത്തുവിട്ട ചിത്രങ്ങളിൽ വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങൾ നശിച്ച നിലയിലും വിമാനത്തിന്റെ മുൻ ഭാ​ഗവും പിറകുഭാ​ഗവും മാത്രമാണ് ശേഷിക്കുന്നതെന്നും കാണിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Signature-ad

അതുപോലെ ആക്രമണത്തിൽ കുറഞ്ഞത് 10 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായും, അവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. കൂടാതെ, നിരവധി റീഫ്യൂവലിംഗ് വിമാനങ്ങൾക്കും നാശനഷ്ടമുണ്ടായതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം, അമേരിക്കൻ സൈനിക കമാൻഡ് ആയ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM) ഇതുവരെ ആക്രമണത്തിൽ പ്രതികരിച്ചിട്ടില്ല. ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ​ഗാർഡ് കോർപ്സ് (IRGC) ദീർഘദൂരവും മധ്യദൂരവുമായ മിസൈൽ സംവിധാനങ്ങളും ആക്രമണ ഡ്രോണുകളും ഉപയോഗിച്ചാണ് യുഎസ്, ഇസ്രായേൽ ബന്ധമുള്ള കേന്ദ്രങ്ങളെ ആവശ്യപ്പെട്ടതെന്ന് അവകാശപ്പെട്ടു. ഒരു യുഎസ് എംക്യു-9 ഡ്രോൺ വച്ചു വീഴ്ത്തിയതായും എഫ്-16 യുദ്ധവിമാനത്തെയും ആക്രമിച്ചതായും ഇറാൻ പറഞ്ഞു.

ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഈ താവളം പലതവണ ലക്ഷ്യമിട്ടതായും റിപ്പോർട്ടുകളുണ്ട്. അതേസമയം സംഘർഷം ഇപ്പോൾ ഗൾഫ് മേഖല മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. യെമനിലെ ഹൂതി വിമതർ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ, ഇറാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് പ്രതികാരമായി യുഎസ്, ഇസ്രായേൽ സർവകലാശാലകളെയും ലക്ഷ്യമാക്കുമെന്ന് തെഹ്‌റാൻ മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ഞായറാഴ്ച രാവിലെയോടെ ടെഹ്‌റാൻ നഗരത്തിൽ ഉണ്ടായ സ്‌ഫോടനങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഫാർസ് ന്യൂസ് ഏജൻസി പ്രകാരം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതുപോലെ സിവിലിയൻ മേഖലകളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബുഷെഹർ പ്രവിശ്യയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടതായും, ഖുസെസ്ഥാൻ പ്രവിശ്യയിൽ ജലവിതരണ കേന്ദ്രം ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: