Breaking NewsKeralaLead NewsNEWS

സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ, ധാരണയുണ്ടാക്കിയത് മുഖ്യമന്ത്രി നേരിട്ടിടപെട്ട്!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ- രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യധാരണയാണുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്‍ഡിപിഐയുമായി ധാരണയുണ്ടാക്കിയിരിക്കുന്നതെന്നും എറണാകുളം പ്രസ് ക്ലബിൽ നടന്ന ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ചെന്നിത്തല പറഞ്ഞു.

വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐ, പിഡിപി തുടങ്ങിയവരുമായി ബന്ധമുണ്ടാക്കിയതു സിപിഎമ്മാണെന്നും കോൺ​ഗ്രസല്ലെന്നും ചെന്നിത്തല ആരോപിച്ചു. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.

Signature-ad

അതുപോലെ വികസനം എന്നത് സിപിഎമ്മുകാർക്ക് മാത്രമുള്ളതായി മാറുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്. പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. ശബരിമലയിൽ അടക്കം കള്ളക്കളി കളിക്കുന്നു. ശബരിമലയിൽനിന്ന് സ്വർണം അടിച്ചുമാറ്റിയ സിപിഎം നേതാക്കളെ ഇപ്പോഴും സംരക്ഷിക്കുന്നു. അതാണ് അവരുടെ ഇരട്ടത്താപ്പ് നയമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം ഉടൻ പൂർത്തീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വീടുകളുടെ നിർമാണം പൂർത്തിയാക്കാതെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. വീടുകളുടെ നിർമാണം പൂർത്തിയാക്കി മാത്രമേ അർഹതപ്പെട്ടവർക്ക് കൈമാറൂ എന്നും ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയാണ് അവിടെ വീടുകൾക്ക് കല്ലിട്ടത്. അത് പൂർത്തീകരിക്കാനുള്ള ഉത്തരവാദിത്തം കോൺഗ്രസിനുണ്ട്. വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകിയ വാഗ്ദാനം കോൺഗ്രസ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: