Breaking NewsKeralaLead NewsNEWS

ഇത്തവണയും പതിവ് തെറ്റിയില്ല, മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… എനിക്കിത് പതിവാ… വേദിയിൽ ചിരിപടർത്തി മുഖ്യമന്ത്രിയുടെ മറുപടി

തിരുവല്ല: എന്താന്നെറിയില്ല, പലപ്പോഴും മുഖ്യംമന്ത്രിയും മൈക്കും തമ്മിൽ ചേരാറില്ല, ഇടയ്ക്ക് അപ്രതീക്ഷിതമായി പ്രവർത്തനം നിറുത്തിക്കളയും. ഇത്തരത്തിൽ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെയും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പണി കൊടുത്തും

രണ്ട് മൈക്രോഫോണുകളാണ് പ്രസംഗപീഠത്തിന് മുന്നിലുണ്ടായിരുന്നത്. 50 മിനിറ്റോളം തുടർന്ന പ്രസംഗത്തിന്റെ അവസാനഭാഗത്താണ് മൈക്ക് നിന്നത്. മൈക്രോഫോണുകളിൽ രണ്ടുമൂന്നുവട്ടം മുഖ്യമന്ത്രി കൊട്ടിനോക്കി. വേദിയിലിരുന്നവർ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകും എന്നമട്ടിൽ ഉദ്വേഗത്തിലായി.

Signature-ad

എന്നാൽ “എനിക്കിത് പതിവാ” എന്ന് പിണറായി പറഞ്ഞതോടെ സദസ്സിൽ ചിരി പടർന്നു. 30 സെക്കൻഡിനുള്ളിൽ തകരാർ പരിഹരിച്ചു. പിണറായി പ്രസംഗം തുടരുകയും ചെയ്തു. സമാന രീതിയിൽ പലപ്പോഴും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ച കഥകൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: