Breaking NewsBusinessIndiaLead NewsNEWSpolitics

ഹോർമൂസ് കടന്ന് ‘നന്ദാദേവി’ഇന്ത്യയിൽ; 46,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഗുജറാത്ത് തീരത്ത്

ഗാന്ധിനഗർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഇന്ത്യൻ എൽപിജി കപ്പൽ സുരക്ഷിതമായി ഗുജറാത്തിലെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചുകൊണ്ടുള്ള ഈ കപ്പൽ ചൊവ്വാഴ്ച പുലർച്ചെയാണ് തീരമണഞ്ഞത്. ഇന്നലെ മറ്റൊരു ഗ്യാസ് വാഹിനിയായ ‘ശിവാലിക്’ ഇന്ത്യയിൽ എത്തിയിരുന്നു.

ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും പ്രത്യേക ഇടപെടലിലൂടെയാണ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. അതീവ അപകടസാധ്യത നിലനിൽക്കുന്ന ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ, ഇറാനിയൻ നാവികസേനകൾ കപ്പലുകൾക്ക് ആവശ്യമായ സുരക്ഷയും സഹായവും നൽകിയിരുന്നു. ലോകത്തെ പ്രധാന സമുദ്ര പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതിനെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം.

Signature-ad

യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധനവില 40 മുതൽ 50 ശതമാനം വരെയാണ് വർദ്ധിച്ചത്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ സുരക്ഷിതമായി പാചകവാതകം എത്തിക്കാൻ സാധിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: