Breaking NewsKeralaLead NewsNEWSpolitics

‘തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സ്ഥാനാർത്ഥിയാക്കി സിപിഎം; നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ?‘- കാരായി രാജനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അടൂർ: തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥി കാരായി രാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫസൽ വധക്കേസ് ആസൂത്രണം ചെയ്ത, തലശ്ശേരിയിൽ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയെ സിപിഎം സ്ഥാനാർത്ഥിയാക്കിയെന്ന് രാഹുൽ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൊലപ്പെടുത്തിയ ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിക്കുന്നത്.

Signature-ad

അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ. ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിൽ മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ആളാണ് രാജൻ. കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇടത് സംസ്കാരിക നായകർ പ്രതികരിച്ചോ, ഇടത് ചിന്തകർ വിലപിച്ചോ എന്നും രാഹുൽ പോസ്റ്റിൽ ചോദിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു…കാരായി രാജൻ.. ആരാണ് കാരായി രാജൻ? ഓർമ്മയില്ലേ ഒരു ഫസലിനെ?

പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ.

ആ ചെറുപ്പക്കാരനെ ഒരു പെരുന്നാൾ തലേന്ന് ഒരു സംഘം കൊലയാളികൾ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ?

കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വർഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാൻ ശ്രമിച്ച ആ ക്രൂരത മറന്നോ?

CPM കൊന്നിട്ട് ആ കൊലയ്ക്ക് പിന്നിൽ RSS ആണെന്നു പറഞ്ഞു അതിനു വർഗ്ഗീയ നിറം ചാർത്താൻ നടത്തിയ CPM നടത്തിയ ശ്രമം മറന്നോ?

ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജൻ.

ഒരിക്കൽ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങൾക്ക് മുകളിൽ സ്ഥാനാർതിയായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ഒരു പെരുന്നാള് കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാൾ കാലത്ത് മത്സരിപ്പിക്കാൻ ഇറക്കുമ്പോൾ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാൻ ഉദ്ദേശിക്കുന്നത്?

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന് ഒരിക്കൽ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിച്ച് നിങ്ങൾ ആരെയാണ് വെല്ലുവിളിക്കുന്നത്?

കേരളം മുഴുവൻ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോൾ തലശ്ശേരിയിലെ സ്ഥാനാർഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസൽ വധ കേസിലെ ഉപരി വാദം.

കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഇടത് സംസ്കാരിക നായകർ മിണ്ടിയോ?

ഇടത് ചിന്തകർ വിലപിച്ചോ? കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികൾ ആർത്തലച്ചോ? ധാർമികതയെ പറ്റി കവിതകൾ വന്നോ? മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങൾ വന്നോ? ഇല്ലാ….

ചോദ്യങ്ങൾ ഇല്ല, അക്രോശങ്ങൾ ഇല്ല, പൊതു വിചാരണയില്ല…ഓഹ്‌ മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജൻ സിപിഎം ആണല്ലോ… അപ്പോൾ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്…

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: