Breaking NewsKeralaLead NewsNEWSpoliticsPravasiWorld

ബഹ്റൈനിൽ കുടുങ്ങിയവർക്ക് കൈത്താങ്ങുമായി കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും

മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം.

ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നെത്തി.

Signature-ad

ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു.

തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നാണ് കേരളീയ സമാജം നേതൃത്വം അറിയിക്കുന്നത്.

Back to top button
error: