Breaking NewsKeralaLead NewsNEWSpolitics

കേരളത്തില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കും; വൈകിട്ട് 4ന് വാര്‍ത്താ സമ്മേളനം; ഏപ്രില്‍ 17നും 24നും ഇടയിലാകാന്‍ സാധ്യത

കേരളത്തിലുള്‍പ്പെടെ ഇന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഇന്ന് നാലിന് നടക്കും. മറ്റു നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഏപ്രില്‍ 17നും 24നും ഇടയിലാവും കേരളത്തില്‍ വോട്ടെടുപ്പ്. മെയ് ആദ്യവാരമാകും ഫലപ്രഖ്യാപനം. വിഷു ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാവും തീയതി നിർണയിക്കുക.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കേണ്ട ബംഗാളില്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്കരണം പൂര്‍ത്തിയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം. ബംഗാളിന്റെ SIRനെതിരായ  ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുമുണ്ട്. കഴിഞ്ഞ തവണ 8 ഘട്ടങ്ങളിലായിട്ടായിരുന്നു ബംഗാളിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. കേരളത്തില്‍ ഒറ്റഘട്ടമായാവും വോട്ടെടുപ്പ്.

Signature-ad

അതേസമയം കേരളത്തിൽ വിവിധ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമ ഘട്ടത്തിലാണ്. തിര‍ഞ്ഞെടുപ്പ് തീയതി പുറത്തുവന്നാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് കടക്കും. കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസിലെ അഡീഷണൽ സിഇഒ പി. ബി. നൂഹ് പറഞ്ഞു.

 

#കേരളം, #തിരഞ്ഞെടുപ്പ്2026, #ഇലക്ഷൻന്യൂസ്, #കേരളരാഷ്ട്രീയം, #ബ്രേക്കിംഗ്ന്യൂസ്, #വോട്ട്, #സ്ഥാനാർത്ഥിപ്പട്ടിക, #ഇലക്ഷൻകമ്മീഷൻ, #മലയാളംവാർത്ത, #കേരളഇലക്ഷൻ, #രാഷ്ട്രീയം, #ഡെയ്‌ലിഹണ്ട് #KeralaElection2026, #ElectionCommission, #KeralaPolitics, #LDF, #UDF, #NDA, #BreakingNewsKerala, #AssemblyElection, #ElectionDate, #PBNuh, #VoterList, #BengalElection, #TamilNaduElection, #AssamElection, #PuducherryElection, #IndiaVotes

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: